റോസിന് കണ്ണീരോടെ വിട: മലയാളി സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ അന്ത്യയാത്ര…

ഡെറി: വടക്കന്‍ അയര്‍ലണ്ടിലെ ഡെറിയില്‍ അര്‍ബുദം കീഴ്‌പ്പെടുത്തിയ മലയാളി നേഴ്‌സ് റോസ് ആന്റണിയുടെ സംസ്‌കാരം സെന്റ് മേരീസ് ചര്‍ച്ചില്‍ നടന്നു. നൂറു കണക്കിന് പേരാണ് ഇന്നലെ സെന്റ് മേരീസ് പള്ളിയില്‍ അവസാനമായി റോസിനെ കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനും എത്തിയത്. ഡെറിയില്‍ അല്‍ത്താനെഗേവ് ആശുപത്രിയില്‍ നേഴ്‌സ് ആയിരുന്ന ഇവര്‍ വളരെ നാളുകളായി അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ചങ്ങനാശ്ശേരി സ്വദേശിയായ റോസും കുടുംബവും പത്തുവര്‍ഷത്തോളമായി ഡെറിയിലാണ് താമസം. വരുന്ന ഞായറാഴ്ച 50 ആം ജന്മദിനം കടന്നുവരുന്നതിനിടെ മരണം കീഴടക്കിയത് പ്രീയപ്പെട്ടവരെ ദുഃഖത്തിലാഴ്ത്തി. ഡെറിയില്‍ 22 ഷെപ്പേര്‍ഡ്‌സ് ഗ്രോയില്‍ ആന്റണി വര്‍ഗ്ഗീസ് ആണ് ഭര്‍ത്താവ്. മക്കള്‍ അനു ആന്റണി, റയാന്‍ ആന്റണി എന്നിവരാണ്.

ഡികെ

Share this news

Leave a Reply

%d bloggers like this: