റോഡ് മുറിച്ചുകടക്കുമ്പോള്‍ ശ്രദ്ധിക്കുക; ഫോണ്‍ ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തുന്ന ബില്‍ ഒരുങ്ങുന്നു…

ന്യൂയോര്‍ക്ക്: റോഡ് ക്രോസ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ മെസേജ് അയയ്ക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്ന ബില്‍ കൊണ്ടുവരാന്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റില്‍ കൊണ്ടുവന്നു. ബില്‍ നിയമമായാല്‍ നിയമലംഘനം നടത്തുന്നവര്‍ 25 ഡോളര്‍ മുതല്‍ 250 ഡോളര്‍ (ഏതാണ്ട് 17,587 ഇന്ത്യന്‍ രൂപ) വരെ പിഴയൊടുക്കേണ്ടി വരും. പോര്‍ട്ടബിള്‍ ഇലക്ട്രോണിക് ഡിവൈസ് ഉപയോഗിച്ച് കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുന്നത് പൊലീസ് പരിശോധിക്കും. അതേസമയം ആശുപത്രി ജീവനക്കാര്‍, ഫിസിഷ്യന്‍ ഓഫീസുമായും ഫയര്‍ ഡിപ്പാര്‍ട്ട്മെന്റുമായും ബന്ധപ്പെട്ടവര്‍, എമര്‍ജന്‍സി റെസ്പോണ്‍സ് ഓപ്പറേറ്റേഴ്സ് തുടങ്ങിയവര്‍ക്ക് ഇക്കാര്യത്തില്‍ ഇളവുകള്‍ നല്‍കും.

ന്യൂയോര്‍ക്ക് സംസ്ഥാനത്ത് പ്രതിവര്‍ഷം ശരാശരി മുന്നൂറോളം കാല്‍നടയാത്രക്കാര്‍ മരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള മരണം കുറക്കാനാണ് ശ്രമമെന്ന് സെനറ്റില്‍ ബില്‍ കൊണ്ടുവന്ന ജോണ്‍ ലിയു പറയുന്നു. അതേസമയം തെറ്റായ ബില്ലാണിതെന്ന് ട്രാന്‍സ്പോര്‍ട്ടേഷന്‍ ആള്‍ട്ടര്‍നേറ്റീവ്സ് ഇന്ററിം എക്സിക്യൂട്ടീവ് ഡയറക്ടര്‍ മാര്‍കോ കോണര്‍ പറയുന്നു. തെരുവ് നടത്തത്തെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയാണിത്.

യാതൊരു കണക്കുകളും പരിശോധിക്കാതെയാണ് ബില്‍ തയ്യാറാക്കിയിരിക്കുന്നത് എന്ന് മാര്‍കോ കോണര്‍ അഭിപ്രായപ്പെട്ടു. റോഡ് അപകടങ്ങള്‍ വാഹനം ഓടിക്കുന്നയാളിന്റെ അശ്രദ്ധ മൂലമുണ്ടാകുന്നതാണ്. അതിന് ഇരകളെ കുറ്റപ്പെടുത്തുന്നത് ശരിയല്ല – കോണര്‍ ദ ഗാര്‍ഡിയനോട് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: