റോഡ് അപകടത്തില്‍പ്പെടുന്നവര്‍ക്കു സൗജന്യ ചികിത്സ ലഭ്യമാക്കുമെന്നു് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: റോഡ് സുരക്ഷയ്ക്കു പ്രത്യേക നയം കൊണ്ടുവരുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. റോഡ് അപകടത്തില്‍പ്പെടുന്നവര്‍ക്കു സൗജന്യ ചികിത്സ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ റോഡ് അപകടങ്ങള്‍ ആശങ്കയുളവാക്കുന്നതായി ചൂണ്ടിക്കാട്ടിയാണു പ്രത്യേക റോഡ് നയവും സൗജന്യ ചികിത്സാ പദ്ധതിയും കൊണ്ടുവരുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ക്യാഷ്‌ലെസ് ട്രീറ്റ്‌മെന്റ് എന്ന പ്രൊജക്ടില്‍പ്പെടുത്തിയാകും അപകടത്തില്‍പ്പെടുന്നവര്‍ക്കു സൗജന്യ ചികിത്സ ഉറപ്പുവരുത്തുകയെന്നു പ്രധാനമന്ത്രിപറഞ്ഞു.

അപകടം സംഭവിച്ച് ആദ്യത്തെ 50 മണിക്കൂറില്‍ പൈസയില്ലെങ്കിലും ചികിത്സ ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ദേശീയ പാതകളിലും തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലും പദ്ധതി നടപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ സംവാദപരിപാടി മന്‍ കി ബാതില്‍ സംസാരിക്കവെയാണു പ്രധാനമന്ത്രി. ഈ പദ്ധതി പ്രഖ്യാപിച്ചത്.

സ്വാതന്ത്ര്യദിനത്തില്‍ തന്റെ പ്രസംഗത്തിലുള്‍പ്പെടുത്തേണ്ട വിഷയങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്കു നിര്‍ദേശം സമര്‍പ്പിക്കാമെന്നും നേരന്ദ്രമോദി വ്യക്തമാക്കി.

കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച് ജവാന്മാര്‍ക്ക് പ്രധാനമന്ത്രി ശ്രദ്ധാജ്ഞലി അര്‍പ്പിച്ചു. കാര്‍ഷിക പ്രശ്‌നങ്ങളും സ്വച്ഛ് ഭാരത് പരിപാടിയും മന്‍കി ബാതില്‍ വിഷയമായി എന്നാല്‍ വിവാദ വിഷയങ്ങളെ കുറിച്ച് ഇത്തവണയും പ്രധാനമന്ത്രി പ്രതികരിച്ചില്ല.

Share this news

Leave a Reply

%d bloggers like this: