റൈന്‍ എയറിന്റെ ഡബ്ലിന്‍ വിമാനത്തില്‍ നാടകീയ രംഗങ്ങള്‍: വിമാനം യാത്ര മദ്ധ്യേ തിരിച്ചിറക്കി

ഡബ്ലിന്‍: റൈന്‍ എയര്‍ വിമാനത്തില്‍ ഐറിഷുകാരിയുടെ ഭയാനകമായ പെരുമാറ്റത്തെ തുടര്‍ന്ന് യാത്രാമധ്യേ വിമാനത്തെ തിരിച്ചിറക്കി. മദ്യപിച്ച് ലക്കുകെട്ട ഐറിഷുകാരി സഹയാത്രികരോടും ക്യാബിന്‍ക്രൂവിനോടും അസാധാരണമായി പെരുമാറിയതിനെ തുടര്‍ന്ന് വിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തേണ്ടി വന്നു. ജനുവരി 10-ന് Alicante-യില്‍ നിന്നും ഡബ്ലിനിലേക്ക് പുറപ്പെട്ട ER703 വിമാനത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ബോര്‍ഡിങ്ങിന് മുന്‍പ് തന്നെ മദ്യപിച്ച് ലക്കുകെട്ട സ്ത്രീ വിമാനത്തിനകത്തുവെച്ച് സഹയാത്രികരെ ആക്രമിക്കുകയായിരുന്നു. ഇവര്‍ക്ക് ആദ്യം ഭക്ഷണം ലഭിച്ചില്ലെന്ന് ആരോപിച്ച് ബഹളം വെയ്ക്കുകയായിരുന്നു. ഇവരുടെ തൊട്ടടുത്ത സീറ്റിലിരുന്ന കുട്ടി സംഭവത്തെ തുടര്‍ന്ന് പേടിച്ച് കരയുന്നുണ്ടായിരുന്നു. ഇവരെ അനുനയിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിമാനം Santander-ല്‍ ഇറക്കുകയായിരുന്നു. സിവില്‍ പോലീസ് എത്തി സ്ത്രീയെ അറസ്റ്റു ചെയ്തു നീക്കി. പോലീസുകാരോടും ഇവര്‍ തട്ടിക്കയറിയതായി യാത്രക്കാരില്‍ ചിലര്‍ പറയുന്നു. സംഭവത്തില്‍ റൈന്‍ എയര്‍ ഇതുവരെ പ്രതീകരിച്ചിട്ടില്ല.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: