റെയില്‍വേ കണ്ണ് തുറക്കുന്നു: ട്രെയിന്‍ ഭക്ഷണവും ഇനിമുതല്‍ അധികാരികളുടെ ശ്രദ്ധയില്‍

ദില്ലി: ട്രെയിനില്‍ ലഭിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം അറിയിക്കാനുള്ള സംവിധാനമാണ് ഐ.ആര്‍.ടി.സി ഒരുക്കിയിരിക്കുന്നത്. ട്രെനിലെ ഭക്ഷണം മോശമാണെങ്കില്‍ അറിയിക്കാന്‍ ടാബ്ലറ്റുമായി രംഗത്ത് വന്നിരിക്കുകയാണ് ഐആര്‍സിടിസി. ട്രെയിന്‍ ലഭിക്കുന്ന ഭക്ഷണത്തിന്റെ ഗുണ നിലവാരത്തില്‍ അഭിപ്രായം അപ്പപ്പോള്‍ അറിയിക്കാന്‍ ശനിയാഴ്ച മുതല്‍ തേജസ്, രാജധാനി, ശതാബ്ദി എക്‌സ്പ്രസ് എന്നിവയിലാണ് ആദ്യഘട്ടമെന്ന നിലയ്ക്ക് ടാബ്ലറ്റ് വഴി അഭിപ്രായം ശേഖരണം റെയില്‍വേ നടത്തുക. ഇതിന്റെ പരീക്ഷണമെന്ന നിലക്ക് ആദ്യമായി വ്യാഴാഴ്ച അഹമ്മദബാദ്-ഡല്‍ഹി രാജധാനി എക്‌സ്പ്രസില്‍ ടാബ്ലറ്റിലൂടെ അഭിപ്രായ ശേഖരണം നടത്തിയിരുന്നു.

ഐആര്‍സിടിസി തയ്യാറാക്കുന്ന പ്രത്യേക ചോദ്യാവലി പ്രകാരമാണ് യാത്രക്കാരില്‍ നിന്നും ഭക്ഷണത്തിന്റെയും യാത്രയുടെയും അഭിപ്രായം ശേഖരിക്കുന്നത്. ഭക്ഷണത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുക എന്ന് മാത്രമല്ല യാത്രക്കാരില്‍ നിന്ന് യാത്രയുടെ അനുഭവം ഉടനടി ശേഖരിക്കുക എന്നതും പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതായി ഐആര്‍സിടിസി ചൂണ്ടിക്കാട്ടുന്നു.

ആദ്യ ഘട്ടമെന്ന നിലയില്‍ ആയിരം ടാബ്ലെറ്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞതായി തെക്കന്‍ മേഖല ജനറല്‍ മാനേജര്‍ അരവിന്ദ് മാല്‍ക്കഡെ അറിയിച്ചിട്ടുണ്ട്. ഓരോ യാത്രക്കാരന്റെയും പേരും ഫോണ്‍ നമ്ബറും യാത്രാ വിവരങ്ങളും ശേഖരിച്ചതിന് ശേഷമായിരിക്കും യാത്രാ അനുഭവത്തെകുറിച്ചും ഭക്ഷണത്തെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ ഐആര്‍സിടിസി ചോദിക്കുന്നത്. അഭിപ്രായം രേഖപ്പെടുത്തിയ ശേഷം യാത്രക്കാരന്റെ മൊബൈല്‍ ഫോണിലേക്ക് അഭിപ്രായം രേഖപ്പെടുത്തിയതായുള്ള റെയില്‍വേയുടെ ഔദ്യോഗിക സന്ദേശവും ലഭിക്കും.

 

ഡി കെ

 

 

Share this news

Leave a Reply

%d bloggers like this: