റെന്റ് അലവന്‍സ് 5 ശതമാനം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ഫിയന്ന ഫെയില്‍

 

ഡബ്ലിന്‍: റെന്റല്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് റെന്റ് അലവന്‍സില്‍ 5 ശതമാനം വര്‍ധന വരുത്തണമെന്ന ആവശ്യവുമായി ഫിയന്ന ഫെയില്‍ രംഗത്ത്. ഗാല്‍വേ, കോര്‍ക്ക് എന്നിവിടങ്ങളിലെ വാടകനിരക്കില്‍ 10 ശതമാനം വര്‍ധനയുണ്ടായതായി കഴിഞ്ഞയാഴ്ചയിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതേടുടര്‍ന്നാണ് റെന്റല്‍ സെക്ടറിലെ പ്രതിസന്ധി കുറയ്ക്കുന്നതിനുള്ള നിര്‍ദേശവുമായി ഫിയന്ന ഫെയില്‍ രംഗത്തെത്തിയത്. റെന്റിംഗ് കൂടുതല്‍ സുരക്ഷിതമാക്കണമെന്നും റെന്റിംഗ് മേഖലയില്‍ നിക്ഷേപം നടത്തുന്നതിന് പ്രോത്സാഹനം നല്‍കണമെന്നും നിര്‍ദേശങ്ങളില്‍ സൂചിപ്പിക്കുന്നു. വാകടക്കാരില്‍ നിന്ന് ഉടമസ്ഥന് ആവശ്യപ്പെടാന്‍ കഴിയുന്ന വാടകയ്ക്ക് ഒരു Caps ഏര്‍പ്പെടുത്തണമെന്നും ഫിയന്ന ഫെയില്‍ ആവശ്യപ്പെടുന്നു.

ഭവനരഹിതര്‍ നേരിടുന്ന പ്രശ്‌നവും റെന്റല്‍ മാര്‍ക്കറ്റില്‍ അനുഭവപ്പെടുന്ന ക്വാളിറ്റി പ്രശ്‌നവും എത്രയും വേഗം പരിഹരിക്കപ്പെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

-എജെ-

Share this news

Leave a Reply

%d bloggers like this: