റെഡ് മീറ്റിന്റെ അമിത ഉപയോഗം വൃക്കകള്‍ തകരാറിലാക്കും

ബീഫ്, പോര്‍ക്ക്, ആട്ടിറച്ചി, മാട്ടിറച്ചി തുടങ്ങിയ റെഡ് മീറ്റുകള്‍ കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പാണ്് സിംഗപ്പൂര്‍ ചൈനീസ് ഹെല്‍ത്ത് സ്റ്റഡിയിലെ ശാസ്ത്രജ്ഞന്മാരുടെ പുതിയ പഠനം. റെഡ് മീറ്റിന്റെ അമിത ഉപയോഗം വൃക്കകള്‍ തകരാറിലാക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നത്.

ചുവന്ന ഇറച്ചി അമിതമായി കഴിക്കുന്നവര്‍ക്ക് മറ്റുള്ളവരെക്കാള്‍ വൃക്ക രോഗങ്ങള്‍ പിടിപെടാന്‍ 40 ശതമാനം സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു. 63,000 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്. റെഡ് മീറ്റ് ധാരാളം ഉപയോഗിക്കുന്നവരെയും മിതമായി ഉപയോഗിക്കുന്നവരെയും താരതമ്യം ചെയ്തപ്പോള്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് വൃക്ക സംബന്ധമായ രോഗങ്ങള്‍ ഉള്ളതായി പഠനം കണ്ടെത്തി.

അതേസമയം, റെഡ് മീറ്റിന് പകരമായി പ്രോട്ടീന്‍ അടങ്ങിയ മുട്ട, പാല്‍, സോയ, പയര്‍ വര്‍ഗങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതു വഴി വൃക്ക തകറാറിന്റെ അപകടസാധ്യത 62 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കുമെന്നും പഠനം പറയുന്നു. അമേരിക്കന്‍ സൊസൈറ്റി ഓഫ് നെഫ്രോളജിയുടെ മാഗസിനില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിച്ചിട്ടുണ്ട്.

റെഡ് മീറ്റിന്റെ അമിത ഉപയോഗം കാന്‍സറിന് കാരണമായി തീര്‍ന്നേക്കുമെന്നുള്ള ലോകാരോഗ്യ സംഘടനയുടെ പഠനം നേരത്തെ പുറത്തു വന്നിരുന്നു. റെഡ് മീറ്റ് ഉപയോഗിക്കുന്നവര്‍ കരുതലോടെ മാത്രം ഉപയോഗിക്കാനും ഉപയോഗത്തിന്റെ അളവ് നിയന്ത്രിക്കാനുമാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍ക്കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: