റെഡ്ബുള്‍ എനര്‍ജി ഡ്രിങ്ക് കുടിച്ച് യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടു

ബെല്‍ഫാസ്റ്റ്: റെഡ്ബുള്‍ പാനീയം കുടിച്ച് യുവതിയുടെ കണ്ണിന്റെ കാഴ്ച ശക്തിതന്നെ നഷ്ടമായി. വടക്കന്‍ അയര്‍ലന്‍ഡിലെ ആന്‍ട്രിം സ്വദേശിനിയായ ലെന ലുപാരി എന്ന 26 കാരിക്കാണ് റെഡ്ബുള്‍ കുടിച്ച് കാഴ്ചശക്തി നഷ്ടമായിക്കൊണ്ടിരിക്കുന്നത്.

വര്‍ഷങ്ങളായി ഇവര്‍ റെഡ്ബുള്‍ കുടിക്കുന്നു. 28 ബോട്ടില്‍ റെഡ്ബുള്‍ വരെ ലെന ഒരു ദിവസം കുടിക്കും. ഇതിലൂടെ ദിവസവും 3,000 കലോറിയാണ് റെഡ്ബുള്ളിലൂടെ ലെനയുടെ ശരീരത്തില്‍ എത്തിയിരുന്നത്. എനര്‍ജി ഡ്രിങ്കില്‍ കഫീന്‍, അമിനോ ആസിഡ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇവ കൂടിയ തോതില്‍ ശരീരത്തില്‍ എത്തുന്നതിലൂടെ പല വൈകല്യങ്ങളും സംഭവിക്കാം. തലച്ചോറില്‍ നീര്‍ക്കെട്ടാണ് ഇവര്‍ക്ക് ആദ്യമുണ്ടായത്. പിന്നീട് ശരീരഭാരം ഉയര്‍ന്ന് 165 കിലോഗ്രാമില്‍ വരെ എത്തുകയും തുടര്‍ന്ന് തളര്‍ന്നുവീഴുകയും ചെയ്തു. ഇതേതുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മൂന്ന് കുട്ടികളുടെ അമ്മയാണ് ലെന. കൂടിയ തോതില്‍ ലഹരി കലര്‍ന്ന പാനീയം ശരീരത്തില്‍ എത്തിയതുമൂലം ഞരമ്പുകള്‍ക്ക് തകരാര്‍ സംഭവിക്കുകയായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ലെനയുടെ കാഴ്ചശക്തി പതുക്കെ കുറഞ്ഞുവരികയാണ്. മാസങ്ങള്‍ക്കുള്ളില്‍ ലെനയ്ക്ക് കാഴ്ച തന്നെ ഉണ്ടാകില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: