റെക്‌സ് ബാന്‍ഡ് മെഗാ ഷോ കാന്‍ബറയില്‍; സ്വാഗത സംഘം രൂപീകരിച്ചു.

കാന്‍ബറ: ലോക പ്രശസ്ത ക്രിസ്ത്യന്‍ സംഗീത ബാന്‍ഡായ റെക്‌സ് ബാന്‍ഡിന്റെ സംഗീത പരിപാടി ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയില്‍ നടക്കും. നവംബര്‍ 10നു വെള്ളിയാഴ്ച വൈകുന്നേരം ആറിന് ക്യൂന്‍ബെയ്ന്‍ ബൈസന്റൈനാല്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി . കാന്‍ബറ സെന്റ്. അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയുടെ നേതൃത്വത്തിലാണ് മെഗാ മ്യൂസിക് ഷോ സംഘടിപ്പിച്ചിരിക്കുന്നത്.

1990ല്‍ കേരളത്തില്‍ കൊച്ചി കേന്ദ്രമായി ജീസസ് യൂത്തിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ബാന്‍ഡ് ഗ്രൂപ്പാണ് ‘റെക്‌സ് ബാന്‍ഡ്’. ലോക സിനിമ സംഗീത ലോകത്തെ പ്രമുഖരടക്കം 25ലേറെ കലാകാരന്‍മാര്‍ അണിനിരക്കുന്ന സ്റ്റേജ് ഷോയാണിത്. ഇരുപതിലേറെ രാജ്യങ്ങളിലായി 3000ല്‍ അധികം സ്റ്റേജ് ഷോകള്‍ നടത്തിയിട്ടുള്ള റെക്‌സ് ബാന്‍ഡിന്റെ മൂന്നാമത് ഓസ്‌ട്രേല്യന്‍ പര്യടനമാണിത്. സീറോ മലബാര്‍ മെല്‍ബണ്‍ രൂപതയുടെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയയില്‍ എട്ടു കേന്ദ്രങ്ങളില്‍ ഇത്തവണ ‘റെക്‌സ് ബാന്‍ഡ്’ ക്രിസ്ത്യന്‍ മ്യൂസിക് ഷോ നടക്കും.

റെക്‌സ് ബാന്‍ഡിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി കാന്‍ബറയില്‍ വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി. ഇടവക വികാരി ഫാ. മാത്യു കുന്നപ്പിള്ളില്‍ (ചെയര്‍മാന്‍), ജോയി പാലിയേക്കര (ജനറല്‍ കണ്‍വീനര്‍), റെജി തോംസണ്‍ (അഡ്വൈസര്‍), ട്രസ്റ്റിമാരായ സിജു ജോര്‍ജ് , ബെന്നി കണ്ണംമ്പുഴ, രാജു തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങി. കൂടുതല്‍ വിവരങ്ങള്‍ ഫാ. മാത്യു കുന്നപ്പിള്ളില്‍ (ഫോണ്‍:0478059616), പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ബെന്നി കണ്ണമ്പുഴ (ഫോണ്‍:0469658968) എന്നിവരില്‍ നിന്നും ലഭിക്കും.
വാര്‍ത്ത: ജോമി പുലവേലില്‍

Share this news

Leave a Reply

%d bloggers like this: