റുവാനയ്ക്ക് പിന്നാലെ നാലു വയസ്സുള്ള മനുവും മരണത്തിന് കീഴടങ്ങി; മെല്‍ബണ്‍ വാഹനാപകടത്തില്‍ മഞ്ജുവും ഭര്‍ത്താവ് ജോര്‍ജ്ജും ഗുരുതരാവസ്ഥയില്‍

റോയല്‍ മെല്‍ബണ്‍ഹോസ്പിറ്റലില്‍ അതീവ ഗുരുതരാവസ്ഥയിലാണ് മഞ്ജു. ജോര്‍ജ്ജിന്റെ പരിക്ക് ഗുരുതരമല്ല. പിറന്നാളാഘോഷിച്ച് മടങ്ങവേയായിരുന്നു ആ ദുരന്തം സംഭവിച്ചത്. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ മെല്‍ബണിലെ ട്രഗനൈനയില്‍ കാറും വാനും കൂട്ടിയിട്ടുണ്ടായ ദുരന്തം മലയാളികള്‍ക്ക് കടുത്ത വേദനയാകുന്നു. പത്തുവയസ്സുകാരി റുഹാന സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. പിന്നാലെ വെന്റിലേറ്ററിലായിരുന്ന സഹോദരന്‍ മനു(4) എന്നുവിളിക്കുന്ന സഹോദരന്‍ ഇമ്മാനുവലും മരണത്തിന് കീഴടങ്ങി.

കുട്ടികളുടെ മാതാപിതാക്കളായ ഇലന്തൂര്‍ തറയിലേത്ത് വീട്ടില്‍ രാജുവിന്റെ മകള്‍ മഞ്ജുവും ഭര്‍ത്താവ് കൊല്ലം ചാത്തന്നൂര്‍ വരിഞ്ഞവിള പണിക്കര്‍ വീട്ടില്‍ ജോര്‍ജ് പണിക്കരും പരുക്കുകളോടെ ആശുപത്രിയില്‍ കഴിയുകയാണ്. മഞ്ജു തീവ്രപരിചരണ വിഭാഗത്തിലാണ്.

കുടുംബം സഞ്ചരിച്ച ഫോര്‍ഡ് ഫോക്കസ് കാറിലേക്ക് എതിരെ വന്ന മറ്റൊരു കാര്‍ ഇടിയ്ക്കുകയായിരുന്നു. ഒരു കാറിനെ ഓവര്‍ടേക്ക് ചെയ്തുവന്ന ഫോര്‍ഡ് ടെറിട്ടറിയാണ് നാലംഗ കുടുംബത്തിന്റെ കാറില്‍ വന്നിടിച്ചതെന്ന് വിക്ടോറിയ പോലീസ് അറിയിച്ചു.

ഇടിയുടെ ആഘാതത്തില്‍ രണ്ടു കാറുകളും തെറിച്ചു പോയി. കാറുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഫോര്‍ഡ് ടെറിട്ടറി ഓടിച്ചിരുന്ന 41 കാരനും പരിക്കേറ്റെങ്കിലും ഗുരുതരമല്ല. ജോര്‍ജ് അവിടെ ബിസിനസ് സ്ഥാപനത്തിലെ ജീവനക്കാരനും ഭാര്യ മഞ്ജു നഴ്സുമാണ്. ട്രനൈനയില്‍ സുഹൃത്തിന്റെ വീട്ടിലെ ജന്മദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടം.

മെല്‍ബണിലെ ടെയ്ലേഴ്സ് ലെയ്ക്കിന് അടുത്ത് പ്ലം ടൗണിലാണ് കുടുംബം താമസിച്ചിരുന്നത്. മഞ്ജുവാണ് വാഹനമോടിച്ചത്. റോയല്‍ മെല്‍ബണ്‍ഹോസ്പിറ്റലില്‍ അതീവ ഗുരുതരാവസ്ഥയിലാണ് മഞ്ജു.

അപകടത്തിനിടയാക്കിയ ഫോര്‍ഡ് ടെറിട്ടറി ഓടിച്ചിരുന്ന 41കാരനെതിരെയാണ് പൊലീസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. മെല്‍ബണ്‍ റോക്ക്ബാങ്ക് സ്വദേശിയാണ് ഇയാള്‍. മരണകാരണമാകുന്ന രീതിയില്‍ വണ്ടിയോടിച്ചു, അശ്രദ്ധമായി വണ്ടിയോടിച്ച് പരുക്കേല്‍പ്പിച്ചു എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

 

ഡികെ

Share this news

Leave a Reply

%d bloggers like this: