റീ എന്‍ട്രി വിസ ഓണ്‍ലൈന്‍ അപ്പൊയന്‍്‌മെന്റ് സംവിധാനം തകരാറില്‍

ഡബ്ലിന്‍ : ആരംഭിച്ച് തുടക്കത്തില്‍ തന്നെ റീ എന്‍ട്രി ഓണ്‍ലൈന്‍ അപ്പൊയ്ന്‍മെന്റ് സംവിധാനം തകരാറില്‍. ആഴ്ചകള്‍ക്കു മുന്‍പ് വിസ ആവശ്യക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ അപ്പൊയ്ന്‍മെന്റ് സംവിധാനം വഴി അപ്പൊയ്ന്‍മെന്റ് എടുക്കുന്നവര്‍ മുന്‍ നിശ്ചയിക്കുന്ന ദിവസത്തില്‍ തന്നെ പാസ്‌പോര്‍ട്ട്, ജിഎന്‍ഐ തുടങ്ങിയ പ്രധാന രേഖകള്‍ ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം ലഭിച്ചിരുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ അപ്പൊയ്ന്‍മെന്റ് എടുക്കാനായി സൈറ്റില്‍ കയറിയവര്‍ക്ക് പലതവണ ശ്രമിച്ചിട്ടും അപ്പൊയ്ന്‍മെന്റ് റെജിസ്ട്രര്‍ ചെയ്യാന്‍ സാധിച്ചില്ല. സൈറ്റില്‍ തകരാറുകള്‍ തുടര്‍ക്കഥയായതോടെ പരാതികളുടെ പ്രവാഹമായി. സൈറ്റ് ജാം ആയതോടെ റീ എന്‍ട്രി വിസ ഓണ്‍ലൈന്‍ അപ്പൊയ്ന്‍മെന്റ് സംവിധാനം താല്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

സൈറ്റിന്റെ തകരാറുകള്‍ പരിഹരിച്ച് ഓണ്‍ലൈന്‍ അപ്പൊയ്ന്‍മെന്റ് സംവിധാനം നാളെയോടെ പുനരാരംഭിക്കുമെന്നാണ് ഡബ്ലിന്‍ വിസ ഓഫീസ് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ അപ്പൊയ്ന്‍മെന്റിനായി നിരവധിയാളുകളാണ് സൈറ്റില്‍ സന്ദര്‍ശനം നടത്തിയത്. എന്നാല്‍ സൈറ്റ് പ്രവര്‍ത്തന രഹിതമായത് എന്തുകൊണ്ടാണെന്നു ഇതുവരെ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. സൈറ്റില്‍ തകരാര്‍ നേരിട്ടതിനാല്‍ റീ എന്‍ട്രി വിസ ഓണ്‍ലൈന്‍ അപ്പൊയ്ന്‍മെന്റ് സംവിധാനം ഉപയോഗപ്പെടുത്താനുള്ള കാലയളവ് നീട്ടികിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡി

Share this news

Leave a Reply

%d bloggers like this: