റീ എന്‍ട്രി വിസ ഓണ്‍ലൈന്‍ അപോയ്‌മെന്റ് സംവിധാനം വീണ്ടും പ്രവര്‍ത്തനസജ്ജമായി

ഡബ്ലിന്‍ : റീ എന്‍ട്രി വിസ ഓണ്‍ലൈന്‍ അപോയ്‌മെന്റ് സംവിധാനം വീണ്ടും ലഭ്യമായിത്തുടങ്ങി. ക്യൂവില്‍ നില്‍ക്കാതെ മുന്‍കൂട്ടി നിശ്ചയിക്കുന്ന ദിവസത്തില്‍ അപോയ്‌മെന്റ് ബുക്ക് ചെയ്ത ശേഷം പാസ്‌പോര്‍ട്ട്, ജിഎന്‍ഐ തുടങ്ങിയ പ്രധാന രേഖകളുമായി ഹാജരാകുന്നതിനുള്ള സംവിധാനമാണ് ഓണ്‍ലൈന്‍ വഴി അപോയ്‌മെന്റ് എടുക്കുന്നവര്‍ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ ഈ സംവിധാനം നിലവില്‍ വന്നശേഷം അപോയ്‌മെന്റ് എടുക്കാനായി സൈറ്റില്‍ കയറിയവര്‍ക്ക് പലതവണ ശ്രമിച്ചിട്ടും രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്ന് റീ എന്‍ട്രി വിസ ഓണ്‍ലൈന്‍ അപോയ്‌മെന്റ് സംവിധാനം താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. തകരാറുകള്‍ പരിഹരിച്ചുവെന്നും അപോയ്‌മെന്റുകള്‍ ഓണ്‍ലൈനിലൂടെ ലഭ്യമായി തുടങ്ങിയെന്നും ഐറിഷ് നാച്ചുറലൈസേഷന്‍ ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് അറിയിച്ചു.

അതിനാല്‍ ഇനിമുതല്‍  Burgh Ouay യിലെ റി എന്‍ട്രി വിസ പബ്ലിക് ഓഫീസിനുമുമ്പിള്‍ ക്യൂ നില്‍ക്കേണ്ട കാര്യമില്ലെന്നും http://reentryvisa.inis.gov.ie. എന്ന വെബ്‌സൈറ്റില്‍ കയറി ഓണ്‍ലൈന്‍ അപോയ്‌മെന്റ് എടുക്കാമെന്നും അധികൃതര്‍ അറിയിച്ചു. രജിസ്‌റ്റേര്‍ഡ് പോസ്റ്റില്‍ വേണമെന്നുള്ളവര്‍ക്ക്

http://www.inis.gov.ie/en/INIS/VisaApplicationformFinal.pdf/Files/VisaApplicationformFinal.pdf എന്ന അപേക്ഷ ഫോമില്‍ തന്നെ അക്കാര്യം രേഖപ്പെടുത്താം. പോസ്റ്റല്‍ അപേക്ഷകള്‍ 10 ദിവസത്തിനുള്ളില്‍ ലഭിക്കും.

-എജെ-

Share this news

Leave a Reply

%d bloggers like this: