റീ എന്‍ട്രി വിസയ്ക്കുള്ള ഓണ്‍ലൈന്‍ അപോയ്‌മെന്റ് സര്‍വീസുകള്‍ ആരംഭിച്ചു

ഡബ്ലിന്‍: റീ എന്‍ട്രി വിസയ്ക്കുള്ള പുതിയ ഓണ്‍ലൈന്‍ അപോയ്‌മെന്റ് സര്‍വീസുകള്‍ ആരംഭിച്ചു. അപേക്ഷകര്‍ക്ക് ഡബ്ലിന്‍ 2 , Brgh Quay യിലെ റീ എന്‍ട്രി വിസ ഓഫീസില്‍ പോയി ക്യൂ നില്‍ക്കാതെ അനുയാജ്യമായ സമയത്തേക്ക് അപോയ്‌മെന്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യാം. നവംബര്‍ 16 മുതല്‍ അപോയ്‌മെന്റുകള്‍ ലഭ്യമാണ്. ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

http://reentryvisa.inis.gov.ie

റീ എന്‍ട്രി വിസയ്ക്ക് അപേക്ഷിക്കുന്നവരില്‍ ഓണ്‍ലൈനിലൂടെ അപോയ്‌മെന്റ് തീയതിയും സമയവും ബുക്ക് ചെയ്തിരിക്കുന്നവരുടെ നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി നല്‍കുമെന്നാണ് ഐറിഷ് നാച്ചുറലൈസേഷന്‍ ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് അറിയിക്കുന്നത്. അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട എല്ലാ രേഖകളുമായി നിശ്ചയിക്കുന്ന ദിവസം കൂടിക്കാഴ്ചയ്‌ക്കെത്തണമെന്ന് അധികൃതര്‍ അറിയിച്ചു. നവംബര്‍ 16 മുതല്‍ അപോയ്‌മെന്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ടിക്കറ്റും ഓണ്‍ലൈനില്‍ ലഭിക്കും. ഇതിന്റെ പ്രിന്റുമായി കൂടിക്കാഴ്ചയ്‌ക്കെത്തണം.

ഓണ്‍ലൈന്‍ സര്‍വീസിലൂടെ അപോയ്‌മെന്റ് എടുക്കുന്ന കസ്റ്റമേഴ്‌സിന് നിലവിലുള്ള ടിക്കറ്റ് സംവിധാനത്തില്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടിവരില്ലെന്നും നേരിട്ട് ടിക്കറ്റ് നല്‍കുന്നരീതി അധികകാലം തുടരില്ലെന്നും ഓണ്‍ലൈന്‍ അപോയ്‌മെന്റ് സംവിധാനം പൂര്‍ണമായി നടപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

റിഎന്‍ട്രി വിസ വാങ്ങുന്നതിനായി അപേക്ഷകര്‍ ഓഫീസിലെത്തേണ്ടതില്ല. റിഎന്‍ട്രി വിസ ആപ്ലിക്കേഷന്‍ ഫോമില്‍ വിസ രജിസ്‌റ്റേഡ് പോസ്റ്റില്‍ ലഭിക്കാനായി അപേക്ഷനല്‍കാം. പോസ്റ്റല്‍ അപേക്ഷകള്‍ 10 ദിവസത്തിനുള്ളില്‍ തന്നെ ലഭിക്കും. റീ എന്‍ട്രി വിസയുടെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ http://reentryvisa.inis.gov.ie ല്‍ ലഭ്യമാണ്.

എജെ

 

Share this news

Leave a Reply

%d bloggers like this: