റീയൂണിയന്‍ ദ്വീപില്‍ വിനോദസഞ്ചാരിയെ സ്രാവ് തിന്നു; തെളിവായി ലഭിച്ചത് സ്രാവിന്റെ വയറ്റില്‍ നിന്നും വിവാഹമോതിരം

എഡിന്‍ബര്‍ഗ് : ഇന്ത്യന്‍ മഹാസമുദ്രത്തിലെ റീയൂണിയന്‍ ദ്വീപില്‍ നീന്തിയ വിനോദസഞ്ചാരിയെ സ്രാവ് ഭക്ഷിച്ചു. സ്രാവുകള്‍ കൂട്ടംകൂടി ഒരു മനുഷ്യനെ തിന്നതായാണ് റിപ്പോര്‍ട്ട്. എഡിന്‍ബര്‍ഗ് സ്വദേശികളായ റിച്ചാര്‍ഡ് മാര്‍ട്ടിന്‍ ടര്‍ണര്‍, ഭാര്യ വേറിറ്റിയുമായിരുന്നു, വേറിറ്റിയുടെ 40 മത് ജന്മദിനാഘോഷങ്ങള്‍ക്കായി ദ്വീപില്‍ എത്തിയത്.

മഡഗാസ്‌കറിന് കിഴക്കുള്ള ലഗൂണ്‍ വാട്ടറില്‍ നീന്തുന്നതിനിടെ മാര്‍ട്ടിന്‍ ടര്‍ണര്‍ അപ്രത്യക്ഷനാകുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സ്രാവുകളെയും പിടിച്ചു ഇവയുടെ വയറു കീറിയപ്പോഴാണ് ഓരോരോ അവയവങ്ങള്‍ ഓരോ സ്രാവില്‍ നിന്നും ലഭിച്ചത്. ഇത്തരത്തില്‍ പരിശോധനയിക്കിടെ വിവാഹമോതിരം ലഭിച്ചതോടെ മാര്‍ട്ടിന്‍നെ സ്രാവ് ഭക്ഷിച്ചതാവാമെന്നാണ് നിഗമനം.

സ്രാവിന്റെ വയറ്റില്‍ നിന്നും ലഭിച്ച അവശിഷ്ടങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കി. 44 കാരനായ ടര്‍ണറെ മല്‍സ്യം പിടികൂടിയതാണോ, അദ്ദേഹം മുങ്ങിമരിച്ചതാണോ എന്ന അന്വേഷണവും നടക്കുന്നുണ്ട്. മറ്റ് മൂന്ന് സ്രാവുകളുടെ വയറ്റില്‍ നിന്ന് ലഭിച്ച അവശിഷ്ടങ്ങളും പരിശോധിക്കും. അതേസമയം ദ്വീപിലെ സ്രാവുകള്‍ അപകടകാരിയല്ലെന്നും അവയുടെ ആവാസവ്യവസ്ഥയില്‍ കടന്നു ചെന്നാല്‍ മാത്രമേ അപകടങ്ങള്‍ക്ക് സാധ്യതയുള്ളുവെന്നും സമീപവാസികള്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: