റാഡോണ്‍ വാതകത്തിന്റെ വര്‍ദ്ധനവ് അയര്‍ലണ്ടില്‍ ശ്വാസകോശാര്‍ബുധം വര്‍ധിപ്പിക്കുന്നു: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പരിസ്ഥിതി വകുപ്പ്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ റാഡോണ്‍ വാതകത്തിന്റെ സാന്നിധ്യം രാജ്യത്ത് ശ്വാസകോശരോഗികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതായി പരിസ്ഥിതിവകുപ്പിന്റെ കണ്ടെത്തല്‍. പുകവലിക്ക് ശേഷം ലോകത്ത് അര്‍ബുദത്തിന് കാരണമാകുന്നത് ഈ വാതകമാണെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ അംഗരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസേര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച High Radon Areas and Lung Cancer Prevalance ireland കമ്മീഷന്‍ ചെയ്തുകൊണ്ടാണ് EPA ഇത്തരമൊരു മുന്നറിയിപ്പ് നല്‍കുന്നത്.

50 വയസിന് മുകളില്‍ പ്രായമുള്ള 5000 ആളുകളില്‍ നടത്തിയ പഠനമാണ് റാഡോണ്‍ വാതകവും ശ്വാസകോശാര്‍ബുദവും തമ്മിലുള്ള ബന്ധം ശരിവെയ്ക്കുന്നത്. പ്രകൃതിയില്‍ സ്വാഭാവികമായി ഉണ്ടാകുന്ന റാഡോണിന്റെ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ ശ്വാസകോശാര്‍ബുദത്തിന്റെ നിരക്കും കൂടുതലാണെന്ന് കണ്ടെത്തി. ബില്‍ഡിങ് വസ്തുക്കളില്‍ നിന്നും മറ്റും പുറന്തള്ളപ്പെടുന്ന റാഡോണ്‍ വാതകങ്ങളുടെ അളവും വര്‍ദ്ധിക്കുന്നുണ്ട്. ബില്‍ഡിങ്ങുകളില്‍ നിന്നും ഉണ്ടാവുന്ന ഈ വാതകത്തിന്റെ അളവ് 20 ശതമാനത്തോളം ക്യാന്‍സറിന് കാരണമാകുന്നുണ്ട്.

അയര്‍ലണ്ടില്‍ പ്രതിവര്‍ഷം ആയിരക്കണക്കിന് ശ്വാസകോശാര്‍ബുദം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വലിയൊരളവില്‍ റാഡോണ്‍ ഇതിന് കരണമാകുന്നുണ്ടെന്നാണ് ഇ.പി.എ-യുടെ കണ്ടെത്തല്‍. രാജ്യത്തെ പത്തോളം കൗണ്ടികളില്‍ റാഡോണ്‍ സാന്നിധ്യം പ്രബലമായതും ക്യാന്‍സറിന് കരണമാകുന്നുവെന്ന മുന്നറിയിപ്പാണ് പരിസ്ഥിതി വകുപ്പ് നല്‍കുന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: