റസിഡന്‍ഷ്യല്‍ ധ്യാനം രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു

 

ഗാള്‍വേ: ഗാള്‍വേ സെന്റ് ജോര്‍ജ്ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തിലും, യുകെ, ഇടുക്കി ഭദ്രാസനാധിപനം തൂത്തൂട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ നി.വദി. ശ്രി.സഖറിയാസ് മോര്‍ പീലിക്‌സോനോസ് തിരുമേനിയുടെ നേതൃത്വത്തിലും മാര്‍ച്ച് 17,18,19 തീയതികളില്‍ നടത്തപ്പെടുന്ന റസിഡന്‍ഷ്യന്‍ ധ്യാനത്തിന്റെ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം നവംബര്‍ 1 ന് ഡബ്ലിനില്‍ വെച്ച് നി.വദി.ശ്രീ.കുരിയോക്കോസ് മോര്‍ തേയോഫീലോസ് തിരുമേനി നിര്‍വഹിച്ചു. ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ പ്രധാന പെരുന്നാളിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ വെച്ച് അഭിവന്ദ്യ തിരുമേനി രജിസ്‌ട്രേഷന്‍ ഫോം രജിസ്‌ട്രേഷന്‍ കണ്‍വീനര്‍ എല്‍ദോ മാത്യുവിന് നല്‍കികൊണ്ടാണ് രജിസ്‌ട്രേഷന്‍ ഉദ്ഘാടം നിര്‍വഹിച്ചത്. എന്നിസ്സിലുള്ള സെന്റ്. ഫ്‌ളാന്നന്‍സ് കോളേജില്‍ വെച്ച് മൂന്നുദിവസമായി നടത്തപ്പെടുന്ന ധ്യാനത്തിന്റെ ഭക്ഷണവും താമസസൗകര്യവും  രജിസ്റ്റര്‍ ചെയ്യുന്ന മുറയ്ക്ക് സൗജന്യമായി ക്രമീകരിക്കുന്നതാണ്.

ധ്യാനത്തിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി ജനറല്‍ കണ്‍വീനര്‍ വര്‍ഗീസ് പി.ജെയുടെ നേതൃത്വത്തില്‍ എല്‍ദോ മാത്യു, ജോ മാത്യു, അനി പി.ജെ എന്നിവരടങ്ങുന്ന രജിസ്‌ട്രേഷന്‍ കമ്മിറ്റിയും, ബോബി മാണി, പ്രവീണ്‍ നൈനാന്‍, ബിജു തോമസ്, വര്‍ഗീസ് വൈദ്യന്‍, മാഗ്‌സണ്‍ തമ്പി എന്നിവരടങ്ങുന്ന ഫുഡ് കമ്മിറ്റിയും വിനോദ് ജോര്‍ജ്, നോബി സി.എം എന്നിവരടങ്ങുന്ന ഫിനാന്‍സ് ആന്‍ഡ് പബ്ലിസിറ്റി കമ്മിറ്റിയും സുനില്‍ ഗീവറുഗീസ്, ജോര്‍ജ്് ഫിലിപ്പ് എന്നിവരടങ്ങുന്ന റിസപ്ഷന്‍ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു. പ്രസ്തുത ധ്യാനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെ കാണുന്ന ലിങ്കില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

https://docs.google.com/forms/d/1GLBNJ3JSLEW5fwmh9JVze_zauXuVTJ0umWJVryxSXGU/viewform?usp=send_form

വാര്‍ത്ത: നോബി.സി.മാത്യു

Share this news

Leave a Reply

%d bloggers like this: