റഷ്യയുടെ രഹസ്യ അന്തര്‍വാഹിനി പദ്ധതിയുടെ രേഖകള്‍ ചോര്‍ന്നു

ക്രംലിന്‍: ന്യൂക്ലിയാര്‍ അന്തര്‍വാഹിനയുടെ രഹസ്യ പദ്ധതിയുടെ വിവരങ്ങള്‍ റഷ്യന്‍ ടെലിവിഷനില്‍ പുറത്തായി. അബദ്ധവശാലാണ് ഇത് പുറത്ത് വന്നിരിക്കുന്നത്. സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള എന്‍ടിവിയും ചാനല്‍ വണ്ണുമാണ് റഷ്യന്‍ പ്രസിഡന്‍റ് ആയുധ സംവിധാനത്തിന്‍റെ വിശദവിവരങ്ങള്‍ പരിശോധിക്കുന്നത് നോക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. സ്റ്റാറ്റസ് 6 എന്ന് വിളിക്കുന്നതാണിത്. സൈനിക അധികൃതരോടൊപ്പം സോച്ചിയില്‍ തിങ്കളാഴ്ച്ച രേഖകള്‍ പരിശോധിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

രേഖകളുടെ പരിഭാഷ പ്രകാരം ന്യൂക്ലിയാര്‍ ടോര്‍പിഡോകള്‍ അടക്കം ഉള്‍ക്കൊള്ളുന്നതാണ് സംവിധാനം. വളരെയധികം റേഡിയോ ആക്ടീവ് മലിനീകരണം ഉണ്ടാകുന്നത് മൂലം ഇവ ദീര്‍ഘകാലത്തേക്ക് ആരോഗ്യകരമോ സാമ്പത്തിക മെച്ചമോ അല്ലെന്നും പറയുന്നു. ഏതാനും രഹസ്യ വിവരങ്ങള്‍ ഷൂട്ട് ചെയ്യപ്പെട്ടെന്നും ഇത് മൂലം അവ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും ക്രെംലിനില്‍ നിന്ന് വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ നടപടിയുണ്ടാകുമെന്ന കാര്യത്തില്‍ സംശമില്ല. യോഗത്തില്‍ പുടിന്‍ തന്ത്രപ്രധാനമായ ന്യൂക്ലിയാര്‍ ശക്തിയുടെ കാര്യത്തില്‍ കൂടുതല്‍ ശക്തിക്ക് വേണ്ടി നടപടിയെടുക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്.

അബദ്ധവശാല്‍ പുറത്ത് വന്ന വിവരം എന്തായാലും റഷ്യയും നാറ്റോയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നതിന് വഴിവെയ്ക്കുമെന്നാണ് കരുതുന്നത്. സിറിയയിലെ റഷ്യന്‍ സൈനിക നടപടിയും കിഴക്കന്‍ യൂറോപിലെയും ഇടപെടലും ഇതോടെ വിവാദത്തിലേക്കും തര്‍ക്കത്തിലേക്കും നീങ്ങാം.

Share this news

Leave a Reply

%d bloggers like this: