റഷ്യന്‍ വിമാന ദുരന്തം: തീവ്രവാദികളുടെ പങ്ക് വ്യക്തമല്ലെന്ന് യുഎസ്

 

വാഷിംഗ്ടണ്‍: ഈജിപ്റ്റിലെ സിനായ് പ്രവിശ്യയില്‍ റഷ്യന്‍ യാത്രാവിമാനം ശനിയാഴ്ച തകര്‍ന്നുവീണ സംഭവത്തില്‍ ഭീകരര്‍ക്ക് പങ്കുണ്ടെന്നതിന് തെളിവുകളില്ലെന്ന് യുഎസ് ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ്. ഇസ്ലാമിക് സ്റ്റേറ്റിനെ സംശയിക്കാമെങ്കിലും ഇതിന് വ്യക്തമായ തെളിവില്ലെന്ന് ഇന്റലിജന്‍സ് ഡയറക്ടര്‍ ജയിംസ് ക്ലാപ്പര്‍ പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ 5.51 നാണ് സീനായിലെ ഷാറം എല്‍ ഷെയ്ക്കില്‍നിന്നു റഷ്യയിലെ സെന്റ്പീറ്റേഴ്‌സ്ബര്‍ഗിലേക്കു പറക്കുകയായിരുന്ന മെട്രോജെറ്റ് എയര്‍ബസ് എ-321 അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുണ്ടായിരുന്നവരെല്ലാം മരിച്ചതായി ഈജിപ്റ്റും റഷ്യയും അറിയിച്ചിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: