റഷ്യക്കെതിരെ ശക്തമായ ഉപരോധം ആവശ്യപ്പെട്ട് അയര്‍ലന്‍ഡ് പ്രധാനമന്ത്രി എന്റ്റ കെന്നി:

ബ്രസ്സല്‍സ്: സിറിയയില്‍ റഷ്യ നടത്തുന്ന നരഹത്യ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു എന്റ്റ കെണിയും രംഗത്തെത്തി. ഇന്നലെ ബ്രസല്‍സില്‍ നടന്ന യൂറോപ്യന്‍ കൗണ്‍സില്‍ സമ്മേളനത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്. റഷ്യ, സിറിയന്‍ നഗരമായ ആളിപ്പോയില്‍ ബോംബ് വാര്‍ഷിച്ചതുമായി ബന്ധപ്പെട്ട ചര്‍ച്ചകളായിരുന്നു ഇന്നലെ നടന്ന കൗണ്‍സില്‍ സമ്മേളനത്തിലെ മുഖ്യ പ്രമേയം. മറ്റു യൂറോപ്യന്‍ രാജ്യങ്ങളും റഷ്യന്‍ നടപടിയെ അപലപിച്ചെങ്കിലും റഷ്യക്ക് താക്കീതു നല്‍കിയത് എന്റ്റ കെന്നി ആയിരുന്നു.

സിറിയയിലെ ജനവാസ കേന്ദ്രങ്ങളിലെ സിവിലിയന്‍സിനെയും, ആശുപതി മുതലായ ആതുര സേവന മേഖലകളിലും ബോംബ് വര്‍ഷം നടത്തുകയാണ് റഷ്യ. ഇനിയും ഇത് തുടര്‍ന്നാല്‍ രാജ്യത്തിനെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യൂറോപ്പ്യന്‍ കൗണ്‍സില്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ടാസ്‌ക് മുന്നറിയിപ്പ് നല്‍കി. കൗണ്‍സില്‍ സമ്മേളനത്തിന് ആദ്യമായി എത്തിയ തെരേസ മേയും റഷ്യയുടെ നിലപാടിനെതിരെ ഉറച്ചു നിന്നു. യൂറോപ്യന്‍ യൂണിയനിലെ എല്ലാ അംഗങ്ങളും റഷ്യന്‍ നിലപാടിന് പ്രതികൂലമായാണ് നിലപാടെടുത്തത്.

സിറിയയിലെ ജന ജീവിതം താറുമാറാക്കുന്ന രീതിയില്‍ ബോംബുകള്‍ വര്‍ഷിക്കുന്നതാണ് അവരെ യൂറോപ്പിലെ മറ്റു രാജ്യങ്ങള്‍ ഒറ്റപ്പെടുത്താന്‍ കാരണം. ഇന്നലത്തെ യൂറോപ്യന്‍ കൗണ്‍സില്‍ യോഗത്തില്‍ റഷ്യക്കെതിരെ നടപടിയെടുത്തില്ലെങ്കിലും റഷ്യ നിലപാട് മാറ്റിയില്ലെങ്കില്‍ ഉപരോധം ഉറപ്പാണ്.

എ എം

Share this news

Leave a Reply

%d bloggers like this: