റണ്‍വേ അടയ്ക്കുന്നു : അഞ്ചു മാസം നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും രാത്രികാല സര്‍വീസുകള്‍ മാത്രം ; 7 രാജ്യാന്തര സര്‍വീസുകളെ ബാധിക്കും

കൊച്ചി : കൊച്ചി അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ പകല്‍ സമയ സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുന്നു. 2019 നവംബര്‍ മുതല്‍ ഏപ്രില്‍ വരെ ഇവിടെനിന്നും പകല്‍ സമയ വിമാന സര്‍വീസുകള്‍ ഉണ്ടായിരിക്കില്ലെന്നു എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

രാവിലെ 10 മുതല്‍ വൈകി 6 വരെയാണ് റണ്‍വേ 5 മാസ കാലം അടച്ചിടുന്നത്. എയര്‍പോര്‍ട്ടില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ ഭാഗമാണ് താത്കാലികമായ ഈ സമയ മാറ്റം. നിലവില്‍ ഈ സമയത്തു കൊച്ചിയില്‍ നിന്നും 31ആഭ്യന്തര സര്‍വീസുകളും, 7 രാജ്യാന്തര സര്‍വീസുകളും പുറപ്പെടുന്നുണ്ട്.

റണ്‍വേ പകല്‍ സമയം അടച്ചിടുന്നതിനാല്‍ വിമാനക്കമ്പനികളോട് സര്‍വീസുകള്‍ പുനഃ ക്രമീകരിക്കാന്‍ എയര്‍പോര്‍ട്ട് ആവശ്യപെട്ടിട്ടുണ്ട്. റണ്‍വേ റീകാര്‍പെറ്റിങ് നടത്തുന്നതിന് വേണ്ടിയാണു റണ്‍വേ അടച്ചിടുന്നത്. ഇതിനു മുന്‍പ് 2009 ലും റണ്‍വേ പുനര്‍നിര്‍മ്മാണം നടത്തിയിരുന്നു. വ്യോമയാന നിയമമനുസരിച്ചു ഓരോ പത്തുവര്‍ഷത്തിലും റീകാര്‍പെറ്റിങ് നടത്തേണ്ടതുണ്ട്. ഇത് രണ്ടാമത്തെ തവണയാണ് റണ്‍വേ പുനര്‍നിര്‍മ്മാണം നടക്കുന്നത്.

Share this news

Leave a Reply

%d bloggers like this: