രോഗികളോട് അത്യാവശ്യമാണെങ്കില്‍ മാത്രം ആശുപത്രിയിലെത്തിയാല്‍ മതിയെന്ന് കോര്‍ക്ക് യൂണിവേഴ്സിറ്റിയുടെ അഭ്യര്‍ത്ഥന

ഡബ്ലിന്‍:  തിരക്കോട് തിരക്ക്.. രോഗികളോട് ഗത്യന്തരമില്ലെങ്കില്‍ മാത്രം എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്‍റില്‍ വന്നാല്‍ മതിയെന്ന് കോര്‍ക്ക് യൂണിവേഴ്സിറ്റി ആശുപത്രിയുടെ അഭ്യര്‍ത്ഥന. ആശുപത്രിപ്രവര്‍ത്തനം ഗൗരമായ വിധത്തില്‍ വൈകുകയാണ് ചെയ്യുന്നത്. എമര്‍ജന്‍സി വിഭാഗത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ആരെങ്കിലും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്‍റില്‍ എത്തിയാല്‍ ചികിത്സയ്ക്ക്  കാത്തിരിക്കാതെ തരമില്ലെന്ന അവസ്ഥയാണുള്ളത്.

ഇതേ തുടര്‍ന്ന് ആശുപത്രി തന്നെ എച്ച്എസ്ഇയോട് ജനങ്ങളോട് ആശുപത്രിയെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.ആഴ്ച്ചാവസാനം ആകുമ്പോള്‍ കൂടുതല്‍വഷളാകും കാര്യങ്ങളെന്നാണ് കരുതുന്നത്.  രോഗികളോട് ഒന്നുകില്‍ ജിപിമാരെ കാണുന്നതിന് മുന്‍ഗണന നല്‍കനും സെന്‍റ് മേരീസ് ഹെല്‍ത്ത് ക്യാംപസിലെ അര്‍ജന്‍റ് കെയര്‍ സെന്‍ററില്‍ ചികിത്സ തേടാനോ ആണ് ആവശ്യപ്പെടുന്നത്.

തിരക്ക് വര്‍ധിച്ചതിന് പ്രത്യേകിച്ച് കാരണമൊന്നും ചൂണ്ടികാണിക്കാനില്ലെന്നാണ് എച്ച്എസ്ഇ വ്യക്തമാക്കുന്നത്. കാത്തിരിക്കേണ്ടിവരുന്നവരില്‍ എല്ലാ പ്രായ ഗ്രൂപ്പില്‍ നിന്നുള്ള രോഗികളും ഉണ്ട്. സെന്‍റ് മേരിസിലെ അര്‍ജന്‍റ് കെയര്‍ യൂണിറ്റ് രാവിലെ എട്ട് മുതല്‍ വൈകീട്ട ആറ് വരെ പ്രവര്‍ത്തിക്കും. ചെറിയ തോതിലുള്ള പൊള്ളല്‍, എല്ല് ഓടിയുന്നത് പോലുള്ള പ്രശ്നങ്ങള്‍ക്ക് ചികിത്സ നല്‍കാന്‍ പ്രാപ്തമാണ് യൂണിറ്റ്. ഇവിടെ മിക്കരോഗികളെയും ഒരുമണിക്കൂറിനുള്ളില്‍ ചികിത്സിക്കാന്‍ സാധിക്കുന്നുണ്ട്

Share this news

Leave a Reply

%d bloggers like this: