രോഗികളുടെ മെഡിക്കല്‍ ഹിസ്റ്ററി യും , വ്യക്തിവിവരങ്ങളും അടങ്ങിയ ഫയലുകള്‍ പാര്‍ക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ : ഫയലുകള്‍ ലെറ്റര്‍കെനി ആശുപത്രിയിലേതെന്നു കണ്ടെത്തി

ഡോണിഗല്‍ : ഡോണിഗലില്‍ ലെറ്റര്‍കെനി ആശുപത്രിക്ക് സമീപം, രോഗികളുടെ മെഡിക്കല്‍ ഹിസ്റ്ററി അടങ്ങിയ ഫയലുകള്‍ സമീപത്തെ പാര്‍ക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പാര്‍ക്കില്‍ ഫയലുകള്‍ ചിന്നി ചിതറിയ നിലയില്‍ കണ്ടെത്തിയതോടെ ഇതുവഴി നടന്നു പോയ ഒരു കുടുംബം ഇത് പരിശോധിച്ചപ്പോഴാണ് രോഗികളുടെ മെഡിക്കല്‍ ഹിസ്റ്ററിയും , വ്യക്തിവിവരങ്ങളും അടങ്ങിയ ഫയല്‍ ആണെന്ന് തിരിച്ചറിഞ്ഞത്.

ലെറ്റര്‍കെനി യൂണിവേഴ്‌സിറ്റി ആശുപത്രിക്ക് സമീപമുള്ള ബെര്‍ണാഡ് മെക് ഗ്ലിന്‍ഷ്യ പാര്‍ക്കിലാണ് കുറ്റിച്ചെടികള്‍ക്കിടയിലെ ഭാഗത്തു ഫയലുകള്‍ കണ്ടെത്തിയത്. രോഗികളുടെ രോഗവുമായി ബന്ധപ്പെട്ട നിര്‍ണായകമായ വിവരങ്ങള്‍ അടങ്ങിയ ഫയലുകള്‍ എങ്ങനെ ഉപേക്ഷിക്കപ്പെട്ടു എന്ന് വ്യക്തമല്ല. ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ വിവരങ്ങള്‍ സുരക്ഷിതമായി ആശുപത്രിയില്‍ സൂക്ഷിക്കപ്പെടേണ്ടതാണ്. ലെറ്റര്‍കെനി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നിന്നും രോഗികളുടെ ഫയലുകള്‍ നഷ്ടപെടുന്ന സംഭവം ഇതിനു മുന്‍പും റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പാര്‍ക്കില്‍ നിന്നും ലഭിച്ച വിലപ്പെട്ട റെക്കോര്‍ഡുകള്‍ , ഇത് കണ്ടെത്തിയ കുടുംബം ഉടന്‍ തന്നെ ലെറ്റര്‍കെനി ആശുപത്രിയില്‍ തിരിച്ചേല്പിക്കുകയായിരുന്നു. സംഭവം പുറത്തായതോടെ എച്. എസ്. ഇ അന്വേഷണത്തിന് ഉത്തരവിട്ടു. ആശുപത്രിയിലെ ഫയല്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാരെ ചോദ്യം ചെയ്യും. വളരെ ഗുരുതരമായ നിയമ ലംഘനമാണ് ആശുപത്രിയില്‍ നടന്നിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

ഡികെ

Share this news

Leave a Reply

%d bloggers like this: