രൂപതാ രൂപീകരണത്തിനെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം

 

ലണ്ടന്‍:   ഇംഗ്ലണ്ട് കേന്ദ്രമാക്കി  സീറോ മലബാര്‍ രൂപതാ രൂപീകരണത്തിനെതിരേ ഇംഗ്ലണ്ടിലെ ചില ”പ്രശസ്തര്‍” സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം .  എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളില്‍ അല്പം സത്യവും അതിലേറെ അറിവില്ലായ്മയോ അല്ലെങ്കില്‍ ബോധപൂരവമായ തെറ്റിദ്ധരിപ്പിക്കലോ ആണെന്ന വിമര്‍ശനവും ഉയരുന്നു.  സീറോ മലബാര്‍ സഭയുടെ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത രൂപീകരണം സംബന്ധിച്ചായിരുന്നു എതിര്‍ പ്രചാരണങ്ങള്‍.

സീറോ മലബാര്‍ സഭ ഉള്‍പ്പെടെയുള്ള ക്രൈസ്തവ സഭകളില്‍ ജീര്‍ണ്ണതകള്‍ കുടിയേറിയിട്ടുണ്ട് എന്നതും പുരോഹിത അപ്രമാദിത്വം ചോദ്യം ചെയ്യപ്പെടേണ്ടതാണന്നതും വിമര്‍ശങ്ങളിലെ യാഥാര്‍ത്ഥ്യമായി അവശേഷിക്കുന്നു. മറ്റു രാജ്യങ്ങളിലോ സ്ഥലങ്ങളിലോ ഉള്ള സീറോ മലബാര്‍ ക്രൈസ്തവര്‍ക്ക് നാട്ടില്‍ സഭയുടെ ഒരു കൂദാശ ലഭിക്കണമെങ്കില്‍ പ്രവാസ സ്ഥലങ്ങളിലെ പുരോഹിതന്റെ മുന്നില്‍ പഞ്ചപുച്ഛം അടക്കി നില്‍ക്കേണ്ടി വരുന്ന ക്രിസ്തുവിന്റെ വിശ്വാസിയുടെ ഗതികേടും ചെറുക്കപ്പെടേണ്ടതാണ്. ഇത്തരം ആകുലതകള്‍ തീര്‍ച്ചയായും പ്രവാസി സമൂഹത്തിന്റെ മാത്രമല്ല, മറിച്ച് സഭയിലെ മുഴുവന്‍ ക്രൈസ്തവ വിശ്വാസികളും ഏറ്റെടുക്കേണ്ടതാണ്.

സഭാ നേതൃത്വം തങ്ങളിലെ ജീര്‍ണതകള്‍ കണ്ടില്ല എന്ന് നടിക്കുകയോ,ക്രിസ്തുവിനെ കാണാതെ പോവുകയോ ചെയ്യുന്നുണ്ട്. ദാരിദ്ര്യംവും ക്ഷമയും സ്‌നേഹവും, ഉള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് നല്‍കുവാനും ആഹ്വാനം ചെയ്യുന്ന ക്രിസ്തുവിന്റെ പാതയില്‍ ക്രൈസ്തവര്‍ ഇന്ന് ബാബേല്‍ ഗോപുരങ്ങള്‍ തീര്‍ക്കുന്നു എന്നതും സത്യമാണ്.ഇത്തരം വിമര്‍ശകര്‍ ഉള്‍പ്പെടെ പലരും ഇത്തരം ബാബേല്‍ ഗോപുരങ്ങളിലെ താമസക്കാരാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

എന്നാല്‍ ക്രിസ്തുവിന് ജനിക്കുവാന്‍ ലോകത്തിലേ ഏതു കൊട്ടാരവും തിരഞ്ഞെടുക്കാമെന്നിരിക്കിലും, ക്രിസ്തുവിന്റെ ജനനം വെറും കാലിത്തൊഴുത്തിലായിരുന്നു.ഇത് എളിമയുടെയും താഴ്മയുടേയും മൂര്‍ത്തീ ഭാവമായ ക്രിസ്തുവിനെ ലോകത്തിന് പരിചയപ്പെടുത്തുവാന്‍ വേണ്ടിയായിരുന്നെങ്കില്‍, കോടികളുടെ കൊട്ടാരങ്ങളിലേയ്ക്ക് ക്രിസ്തുവിനെ കുടിയിരുത്തുമ്പോള്‍ വിശ്വാസികളില്‍ ചിലരുടെയെങ്കിലും പുരികം വളയുന്നത് സ്വാഭാവികം മാത്രം.   യജമാനന്‍ ദാസനെ പോലെ ആകണമെന്ന് പറഞ്ഞവനൊപ്പം നിലകൊള്ളുന്ന പുരോഹിതര്‍ക്ക് ക്രൈസ്തവര്‍ മനസില്‍ നല്‍കുന്ന സ്ഥാനം വളരെ വലുതാണ്.

ഇടവകയിലെ വികാരിയെ ജനങ്ങള്‍ സംശയത്തോടെ കാണുന്നു എങ്കില്‍ ഇക്കാര്യം നേതൃത്വം വിശകലനം ചെയ്യേണ്ടതാണ്.ഇതേ സമയം എല്ലാം മഹത്തരമെന്ന് പറയുന്ന വിഭാഗങ്ങളും ഉണ്ടെന്നത് മറക്കുന്നില്ല.  എന്നാല്‍ ഇത്തരം സംശയങ്ങളുടെ അടിസ്ഥാനം പരിശോധിക്കപ്പെടേണ്ടതാണ്.   ഫോര്‍ഡിന്റെ ഒരു പഴയ കാറില്‍ മാര്‍പ്പാപ്പാ യാത്രചെയ്ത് മാതൃകയാകുമ്പോള്‍ നമ്മുടെ പിതാക്കന്മാരുടെ ബെന്‍സുംഓഡിയും സഭയിലെ ചില ”ദോഷൈക ദൃക്കുകള്‍” കണ്ടുപിടിച്ചാല്‍ അതിനും കുറ്റം പറയാന്‍ സാധിക്കില്ല.

എന്നാല്‍ സീറോ മലബാര്‍ സഭയിലെ വീഴ്ച്ചകളെ കാണുമ്പോള്‍,  വലിയ ഒരു വിഭാഗംസഭാ പ്രവര്‍ത്തകര്‍ തങ്ങളുടെ ജീവിതം സേവങ്ങള്‍ക്കും മറ്റുള്ളവര്‍ക്കുമായി ഉഴിഞ്ഞു വച്ചിട്ടുണ്ട് എന്ന കാര്യം വിമര്‍ശകര്‍ സൗകര്യപൂര്‍വ്വം മറക്കുന്നു.  ഇതോടൊപ്പം സീറോ മലബാര്‍ സഭ എന്നത്കേരളത്തിലെ സുറിയാനി കത്തോലിക്കാ വിശ്വാസികളുടെ സംസ്‌കാരത്തിന്റേയും അതിജീവനത്തിന്റേയും അടിത്തറയിലാണ് കെട്ടിപെടുത്തിട്ടുള്ളത്.

അല്ലാതെ സംസ്‌കാരവും വിശ്വാസ രീതികളും ചെല്ലുന്നിടത്തെ വിലാസം പോലെ ആക്കാമെന്ന് വാദിക്കുന്നവര്‍ തറവാടിനെ കുറിച്ച് അഭിമാനം കൊള്ളുന്നവരെ ഭല്‍സിക്കുന്നത് ശരിയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇവിടെ ലത്തീന്‍ ക്രങ്ങളോടുള്ള അഭിനിവേശമോ, അല്ലെങ്കില്‍ ക്രിസ്തുവിനോടുള്ള ആദരവോ അല്ല വിമര്‍ശങ്ങളില്‍ ഉയര്‍ന്ന് നില്‍ക്കുന്നത്.  മറിച്ച് പ്രശസ്തിയും താന്‍ കല്ലെറിയുന്ന ജീവി തിരിഞ്ഞു കടിക്കില്ല എന്ന ഉറപ്പുമാണ്.വിമര്‍ശങ്ങളിലെ അജ്ഞത അതിലേറെയാണ് എന്നതാണ് മറ്റൊരു വസ്തുത.  വിമര്‍ശകര്‍ക്ക് വിദ്യാഭ്യാസം, കുടിയേറ്റം, ആശുപത്രി എന്നിവ മാത്രം ആണ് സീറോ മലബാര്‍ സഭയുടെ സംഭാവനകള്‍.  എന്നാല്‍, സമൂഹത്തിന്റെ താഴെത്തട്ടില്‍ കിടന്നിരുന്ന സാധാരണ ജങ്ങളെ അച്ചടക്കത്തിലും വിശ്വാസത്തിലും വളര്‍ത്തിയെടുത്ത് കേരളത്തിലെ സമൂഹങ്ങളിലെ മുന്‍ നിരയില്‍ എത്തിച്ചു എന്നത് മറക്കാനാവില്ല.  രോഗികളും ആകുലരുമായി ലക്ഷങ്ങള്‍ക്ക് വേണ്ടി നടത്തുന്ന പൊന്‍കുന്നത്തെ ആശാനിലയം, കാഞ്ഞിരപ്പള്ളിമേഖലയിലെ ബേതലഹേം, ആകാശപറവകള്‍ അങ്ങനെ ആയിരക്കണക്കിന് സ്വാര്‍ത്വ രഹിത സ്ഥാപങ്ങള്‍ ഇതൊന്നും മറക്കാന്‍ പാടില്ല.  ഇതെല്ലാം ചേര്‍ന്നതാണ് സീറോ മലബാര്‍ സഭ.  ഇതോടൊപ്പം ഒരു വലിയ സമൂഹത്തിന്റെ വിശ്വാസ ഭൗതിക വളര്‍ച്ചയ്ക്കും പിന്തുണ നല്‍കിയതും സീറോ മലബാര്‍ സഭയാണ്.

ഇതേ സമൂഹം വിദേശങ്ങളില്‍ ജോലിക്കായി എത്തി ചേരുമ്പോള്‍ തങ്ങളുടെ വിശ്വാസം മുറുകെ പിടിക്കുന്നതിനും മക്കള്‍ തങ്ങളുടെ പാരമ്പര്യത്തില്‍ വളരണമെന്ന് ആഗ്രഹിക്കുന്നതിലും എന്താണ് തെറ്റ്.പാരമ്പര്യം എന്നത് തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നാണ്. അല്ലാതെ കിടിയേറ്റവും വിദ്യാഭ്യാസവും ആശുപത്രിയും അല്ല എന്ന തിരിച്ചറിവാണ് ആവശ്യം.

Share this news

Leave a Reply

%d bloggers like this: