രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് കുറിപ്പ് വൈറലാകുന്നു

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് കുറിപ്പ് വൈറലാകുന്നു. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഉള്‍പ്പെടെയുള്ളവരെ രാഹുല്‍ ഗാന്ധി ഇന്നലെ പാര്‍ലമെന്റില്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ പ്രസംഗത്തിലെ പ്രധാന പ്രയോഗങ്ങളെല്ലാം രാഹുല്‍ എഴുതികൊണ്ടുവന്നതാണ് എന്നതാണ് ചിത്രത്തെ വൈറലാകാന്‍ കാരണമായിരിക്കുന്നത്.

‘ദ ടെലഗ്രാഫ്’ പത്രമാണ് രാഹുലിന്റെ കുറിപ്പിന്റെ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. കുറിപ്പിന്റെ ചിത്രം തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി ടെലഗ്രാഫ് പുറത്തുവിട്ടത്. ‘ജനങ്ങള്‍ക്ക് പ്രധാനമന്ത്രി മോദി പറയുന്നത് എന്താണെന്ന് അറിയാന്‍ താല്‍പര്യമുണ്ട്.

വ്യാപം കേസിലും ലളിത് മോദി വിഷയത്തിലും അദ്ദേഹത്തിന്റെ അഭിപ്രായം എന്താണെന്നറിയാന്‍ താല്‍പര്യമുണ്ട്..’ തുടങ്ങിയ രാഹുലിന്റെ പ്രസംഗത്തിലെ പ്രധാന വരികള്‍ ചിത്രത്തില്‍ വ്യക്തമാണ്. ഹിന്ദിയിലെ പ്രസംഗവരികള്‍ ഇംഗ്ലീഷിലാണ് രാഹുല്‍ എഴുതിയിരുന്നത്.

Share this news

Leave a Reply

%d bloggers like this: