രാഷ്ട്രീയ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഡബിള്‍ റോളില്‍ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി

ന്യൂസിലാന്‍ഡ് : കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി പദം അലങ്കരിച്ച ജസിനഡാ ആര്‍ഡീന്‍ ഡബിള്‍ റോളിലെത്തിയത് രാഷ്ട്രീയ രംഗത്ത് ചൂടന്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. താന്‍ അമ്മയാകാന്‍ പോകുകയാണെന്ന വിവരം ട്വറ്ററിലൂടെ ലോകത്തെ അറിയിക്കുകയായിരുന്നു ഇവര്‍. രണ്ടു മികച്ച ഉത്തരവാദിത്തങ്ങളും ഒരുപോലെ കൊണ്ടുപോകാന്‍ തനിക്ക് ഭര്‍ത്താവ് ക്ലാര്‍ക്ക് ഗെയ്ഫോര്‍ഡിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും മന്ത്രി പറയുന്നു.

സ്ത്രീകള്‍ക്ക് അമ്മയാകുന്നത് ഔദ്യോഗിക തിരക്കുകള്‍ക്കിടയില്‍ ഒരിക്കലും വെല്ലുവിളിയല്ലെന്ന് തന്റെ പ്രവൃത്തി പദത്തിലൂടെ തെളിയിക്കുകയാണിവര്‍. സെന്റര്‍ ലെഫ്റ്റ് ലേബര്‍ പാര്‍ട്ടിയുടെ ബാനറില്‍ മത്സരിച്ച ജസിനഡാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം കാരസ്ഥാമാക്കിയിരുന്നു. ഗര്‍ഭിണിയാകുബോള്‍ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അസമത്വം ഇല്ലാതാകുന്ന നിയമം കൊണ്ടുവരുമെന്നും മന്ത്രി ഉറപ്പു നല്‍കുന്നു.

ബ്രിട്ടിഷ് പ്രധാനമന്ത്രി ടോണി ബ്‌ളയര്‍ അച്ഛനായതും പ്രധാനമന്ത്രി പദത്തിലിരുന്ന സമയത്തായിരുന്നു. ന്യൂസിലാന്‍ഡില്‍ ആദ്യമായാണ് ഒരു വനിതാ പ്രധാനമന്ത്രി ഔദ്യോഗിക പദവിയിലിരുന്ന് അമ്മയാകുന്നത്. പ്രധാനമന്ത്രി ആയിരിക്കെ അമ്മയായ ലോകത്തെ ആദ്യ വനിതാ പ്രധാന്മന്ത്രി പാകിസ്താനി പി.എം ആയ ബേനസിര്‍ ഭൂട്ടോ ആയിരുന്നു. 1990 – കളിലായിരുന്നു അത്.

 

 

ഡി.കെ

 

Share this news

Leave a Reply

%d bloggers like this: