രാഷ്ട്രപിതാവിനും,ഇന്ത്യക്കും ഗാള്‍വേ നഗരമധ്യത്തില്‍ ഇന്ന് സ്മാരകമുയരുന്നു.

 

ഗാള്‍വേ: ഇന്ത്യയുടെ രാഷ്ട്രപിതാവിനും,ഇന്ത്യക്കും ഗാള്‍വേ നഗരമധ്യത്തില്‍ സ്മാരകം ഉയര്‍ത്തി അംഗീകാരം നല്‍കുന്ന മഹത്തായ ചടങ്ങിന് അയര്‍ലണ്ട് ശനിയാഴ്ച്ച (ആഗസ്റ്റ് 29) സാക്ഷ്യം വഹിക്കും.ശനിയാഴ്ച്ച ഉച്ച കഴിഞ്ഞ് 3 മണിയ്ക്ക് ഗാള്‍വേ നഗരത്തിന്റെ മേയര്‍ കൌണ്‍സിലര്‍ ഫ്രാങ്ക് പാഹി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ അമ്പാസിഡര്‍ രാധികാ ലാല്‍ ലോകേഷ് ചരിത്രസ്മാരകശില അനാച്ഛാദനം ചെയ്യും.

ഗാള്‍വേയിലെ ഇന്ത്യാക്കാരും,ഗാള്‍വേ ബിസിനസ് കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തകരും.പൗരപ്രമുഖരും അടക്കമുള്ള ജനാവലി ചടങ്ങിനെത്തും.ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള സൗഹൃദം ഉയര്‍ത്തികാട്ടുന്ന വര്‍ണ്ണാഭാമായ പരിപാടികള്‍ ഇതോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്.ഗാള്‍വേയിലെ ഇന്ത്യന്‍ സമൂഹം ചടങ്ങില്‍ പങ്കെടുത്ത് ചടങ്ങിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ എംബസി അഭ്യര്‍ഥിച്ചു.ഇന്ത്യന്‍ സമൂഹത്തിന്റെ ഒരു പൊതു പരിപാടിയായി തന്നെ ഇതിനെ കരുതണമെന്ന് എംബസി വൃത്തങ്ങള്‍ ഓര്‍മ്മിപ്പിച്ചു.

ഗാല്‍വേ ബേയിലെ സാള്‍ട്ട് ഹില്ലില്‍ സര്‍ക്കിള്‍ ഓഫ് ലൈഫ് ഗാര്‍ഡന്‍ ഓഫ് കോമെമ്മൊറേഷന്‍ ആന്‍ഡ് താങ്ക് ഗിവിങ് എന്ന രണ്ടേക്കറോളം വരുന്ന പാര്‍ക്കിലാണ് മഹാത്മാഗാന്ധിയുടെ പാദസ്പര്‍ശം പതിഞ്ഞ ശില സ്ഥാപിച്ചാണ് മഹാത്മാവിനെ അയര്‍ലണ്ട് നമിക്കുന്നത്.അഞ്ചു ഭൂഖണ്‍ഡങ്ങളെ പ്രതിനിധീകരിച്ച് ലോകത്തെ അഞ്ച് മഹാത്മാക്കള്‍ക്കായാണ് ഗാര്‍ഡനില്‍ സ്മാരകം ഒരുക്കുന്നത്.ഏഷ്യയെ പ്രതിനിധീകരിച്ചാണ് ഗാന്ധിജിയുടെ ഓര്‍മ്മ നിറയുന്ന ശില സ്ഥാപിക്കുന്നത്.

ഗാന്ധിയുടെ അഹിംസാത്മക സിദ്ധാന്തത്തിനും ലളിതജീവിതത്തിനും ആദരവിന്റെ അംഗീകാരം നല്‍കി ആ ജീവിതത്തെ അനുസ്മരിക്കാനുള്ള പദ്ധതിയാണ് ഗാള്‍വേയില്‍ അനാവരണം ചെയ്യപ്പെടുന്നത്. 1921 ല്‍ തമിഴ്‌നാട്ടിലെ മധുരയില്‍ വെച്ച് വിദേശ വസ്ത്രങ്ങള്‍ ഉപേക്ഷിക്കാനുള്ള തീരുമാനം മഹാത്മാഗാന്ധി ആദ്യമായി പ്രഖ്യാപിച്ച വേദിയായ പടുകൂറ്റന്‍ പാറയുടെ ഒരു ഭാഗമാണ് ഗാള്‍വേയിള്‍ എത്തിച്ചിരിക്കുന്നത്.

 

Renjith Kallarackal

Share this news

Leave a Reply

%d bloggers like this: