രാഷ്ട്രപതി ഇന്ന് കേരളത്തില്‍: ടെക്നോ സിറ്റി പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വ്വഹിക്കും

 

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് സംസ്ഥാനത്തെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി കേരളത്തില്‍ എത്തുന്നത്. ഉച്ചക്ക് 2.50 ന് തിരുവനന്തപുരത്ത് പ്രത്യേക വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം ഇന്നും നാളെയുമായി തിരുവനന്തപുരത്തും കൊച്ചിയിലും വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാഷ്ട്രപതി ആയതിന് ശേഷം ഇത് രണ്ടാം തവണയാണ് രാംനാഥ് കോവിന്ദ് കേരളത്തിലെത്തുന്നത്. ഈ മാസം എട്ടിന് മാതാ അമൃതാനന്ദമയിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം കേരളത്തിലെത്തിയിരുന്നു,

വെള്ളിയാഴ്ച ഉച്ചക്ക് 2.50 ന് തിരുവനന്തപുരത്ത് പ്രത്യേക വിമാനത്തില്‍ എത്തുന്ന രാഷ്ട്രപതി വൈകിട്ട് 3.30 ന് പള്ളിപ്പുറം ടെക്നോ സിറ്റി പദ്ധതി മന്ദിരത്തിന്റെ ശിലാസ്ഥാപനവും പ്രഖ്യാപനവും നിര്‍വഹിക്കും. ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ , മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കും.

നാളെ രാവിലെ 9.45 ന് കേരള ഹൈക്കോടതിയുടെ വജ്ര ജൂബിലി ആഷോഷങ്ങളുടെ സമാപനം ഉദ്ഘാടനത്തിനായി കൊച്ചിയിലേക്ക് തിരിക്കുന്ന രാഷ്ട്രപതി. ഉച്ചക്ക് 12.30 ഓടെ ദില്ലിയിലേക്ക് മടങ്ങും.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: