രാമസേതുവിലൂടെ നടക്കുന്ന ജനങ്ങള്‍’; പ്രചരിപ്പിക്കുന്നത് പൊന്നാന്നി ബീച്ചിന്റെ വീഡിയോ

കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളായി ട്വിറ്ററിലെ ട്രന്‍ഡിങ് രാമസേതുവാണ്. ശ്രീരാമന്‍ ലങ്കയിലേക്ക് പോകാനായി നിര്‍മിച്ചത് എന്ന് രാമായണത്തില്‍ പറയുന്ന രാമസേതു. രാമസേതു വെറുമൊരു ഐതിഹ്യമല്ലെന്നും യാഥാര്‍ഥ്യമാണെന്നും അവകാശപ്പെട്ട് ജനങ്ങള്‍ കടലിന് നടുവിലൂടെയുള്ള മണ്‍തിട്ടയിലൂടെ നടക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

കുറഞ്ഞ സമയം കൊണ്ട് 16000 തവണയാണ് ഈ വീഡിയോ റീട്വീറ്റ് ചെയ്യപ്പെട്ടത്. 3000 ത്തില്‍ കൂടുതല്‍ ആളുകള്‍ ഇത് ലൈക്ക് ചെയ്യുകയും ചെയ്തു. 35000 ല്‍ കൂടുതല്‍ ആളുകള്‍ ഇത് കണ്ടുകഴിഞ്ഞു. നിരവധി ട്വിറ്റര്‍ ഐ.ഡികളും ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ട്വിറ്ററിന് പുറമെ മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും രാമസേതു എന്ന പേരില്‍ ഈ വീഡിയോ പ്രചരിക്കുന്നുണ്ട്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പൊന്നാന്നി ബീച്ചിന്റെതാണ് ഈ വീഡിയോ. പൊന്നാന്നി ബീച്ചില്‍ കടലിന് മുകളിലൂടെ രൂപപ്പെട്ട ഒരു കിലോമീറ്ററോളം നീളമുള്ള ഈ മണ്‍തിട്ട കഴിഞ്ഞ മാസങ്ങളില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇതിലൂടെ നടക്കാനും ഫോട്ടോ എടുക്കാനുമായി നിരവധി ആളുകളാണ് ആ സമയത്ത് ഇവിടെ എത്തിയത്.

വീഡിയോയില്‍ ഉള്ള വാട്ടര്‍മാര്‍ക്കില്‍ നിന്ന് അഭിലാഷ് എന്ന വ്യക്തിയാണ് ഈ ദൃശ്യം ചിത്രീകരിച്ചത് എന്ന് വ്യക്തമാണ്. മലയാളിയായ അഭിലാഷിന്റെ ഫോണ്‍ നമ്പറും വാട്ടര്‍മാര്‍ക്കിലുണ്ട്. അതു വഴി വന്ന ഹിന്ദിയിലും തെലുങ്കിലും ഉള്ള അന്വേഷണങ്ങള്‍ക്ക് മറുപടി പറഞ്ഞ് മടുത്ത അഭിലാഷ് അത് രാമസേതു അല്ല പൊന്നാന്നി ബീച്ചാണെന്ന് പറഞ്ഞ് പോസ്റ്റ് ഇടുകയായിരുന്നു.

https://twitter.com/RaviRanjanIn/status/1047337445661036544

 

Share this news

Leave a Reply

%d bloggers like this: