രാത്രിയില്‍ മഞ്ഞുവീഴ്ച ശക്തം;ഡ്രൈവര്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ മഞ്ഞുവീഴ്ച ശക്തമാകുകയാണ്. ഇന്നലെ രാത്രി താപനില മൈനസ് മൂന്നു ഡിഗ്രി വരെ താഴ്ന്നു. വാഹനമോടിക്കുന്നവര്‍ അതിവ ജാഗ്രത പാലിക്കണമെന്ന് അധിതര്‍ മുന്നറിയിപ്പുനല്‍കിയിരിക്കുകയാണ്. മഞ്ഞുവീഴ്ചയ്‌ക്കൊപ്പം രാജ്യത്തിലെ ചില പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞും അനുഭവപ്പെടുന്നുണ്ട്.

വാഹനമോടിക്കുന്നവര്‍ പരമാവധി വേഗത കുറയ്ക്കണമെന്നും സുരക്ഷാ നിര്‍ദേശങ്ങളെല്ലാം പാലിച്ച് കൂടുതല്‍ സമയമെടുത്തുവേണം യാത്രചെയ്യാനെന്നും എഎ റോഡ് വാച്ച് അറിയിച്ചു. N2 ഡബ്ലിന്‍ റോഡ്, കെല്‍സ് കാവന്‍ റോഡ്, N3 ഡബ്ലിന്‍ എന്നിവിടങ്ങളില്‍ റോഡ് മഞ്ഞ് വീമ് തെന്നിക്കിടക്കുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണം. കാര്‍ലോ ടൗണ്‍,ദോഗ്രഡ, നവന്‍ എന്നിവിടങ്ങളില്‍ മൂടല്‍മഞ്ഞ് വ്യാപിച്ചിട്ടുണ്ടെന്നും ഫോഗ് ലൈറ്റ് ഉപയോഗിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.

പകല്‍ തണുപ്പു കുറയുമെങ്കിലും വടക്കുപടിഞ്ഞാറന്‍ മേഖലകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഉച്ചയ്ക്ക് ശേഷവും വൈകുന്നേരവും തുടര്‍ച്ചായായ മഴ അനുഭവപ്പെടും. വരുന്ന ദിവസങ്ങളില്‍ താപനില സാധാരണനിലയിലാകുമെങ്കിലും രാത്രിയില്‍ മഞ്ഞുവീഴ്ച ശക്തമായിരിക്കും. നാളെയും കാറ്റോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

എജെ

Share this news

Leave a Reply

%d bloggers like this: