രാത്രിയിലെ ഉറക്കക്കുറവ് മുതിര്‍ന്നവരില്‍ ഡിമന്‍ഷ്യക്ക് കാരണമാകും

പ്രായമായവരിലെ രാത്രികാല ഉറക്കക്കുറവ് ഡിമന്‍ഷ്യക്ക് വഴിവെക്കുമെന്ന് പുതിയ കണ്ടെത്തല്‍. നല്ല സ്വപ്നങ്ങള്‍ കണ്ട് അധികം ബുദ്ധിമുട്ടുകളില്ലാതെ സുഖമായി ഉറങ്ങുന്നവരില്‍ ഡിമന്‍ഷ്യ വരാനുള്ള സാധ്യത വളരെ കുറവാണെന്നും പഠനത്തെ മുന്‍ നിര്‍ത്തി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഉറക്കത്തില്‍ ഒട്ടുമിക്ക സ്വപ്നങ്ങളും സാധ്യമാകുന്ന അവസരം വൈദ്യഭാഷയില്‍ ആര്‍ഇഎം സ്ലീപ്പ് (Rapid Eye Movement) എന്ന പേരിലാണ് അറിയപ്പെടുന്നത്. ഒരു വ്യക്തി ആര്‍ഇഎം സ്ലിപ്പില്‍ കുറവ് സമയം ചെലവഴിക്കുന്നതും ഈ അവസ്ഥയിലേക്ക് എത്താന്‍ വളരെ കൂടുതല്‍ സമയമെടുക്കുന്നതും ഡിമന്‍ഷ്യയുടെ സാധ്യത വര്‍ധിപ്പിക്കുന്നതായാണ് സൂചന.

ആര്‍ഇഎം സ്ലീപ്പിലേക്കുള്ള ഓരോ ചെറിയ ശതമാനം കുറവും ഡിമന്‍ഷ്യക്കുള്ള സാധ്യത ഒന്‍പത് ശതനമാനത്തോളം വര്‍ധിപ്പിക്കുന്നുവെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നുണ്ട്. ‘ വിവിധ ഘട്ടങ്ങളിലെ ഉറക്കം പല രീതികളിലാണ് അല്‍ഷിമേഴ്‌സ് രോഗത്തിന് കാരണമാകുന്ന ഘടകങ്ങളെ ബാധിക്കുന്നത്. ഞങ്ങളുടെ കണ്ടെത്തല്‍ വ്യക്തമാക്കുന്നത് ആര്‍ആഎം സ്ലീപ്പിന് ഡിമന്‍ഷ്യയെ മുന്‍കൂട്ടി നിര്‍ണയിക്കാന്‍ കഴിയുമെന്നു തന്നെയാണ്,” അമേരിക്കയിലെ ബോസ്റ്റണ്‍ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മെഡിസിന്‍ വിഭാഗത്തിലെ ഗവേഷക വിദ്യാര്‍ത്ഥിയായ മാത്യൂ പെയ്‌സ് പറയുന്നു.

60 വയസിന് മുകളില്‍ പ്രായമുള്ള 321ഓളം ആളുകളെയാണ് പഠനത്തിന്റെ ഭാഗമായി ഗവേഷകര്‍ വിലയിരുത്തിയത്. ഇതു സംബന്ധിച്ച പഠനത്തിന്റെ പൂര്‍ണരൂപം ന്യൂറോളജി ജേര്‍ണലില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഡിമെന്‍ഷ്യയില്‍ നിന്നും തലച്ചോറിനെ സംരക്ഷിക്കാന്‍ ആര്‍ഇഎം സ്ലീപ്പിന് കഴിയുമോ എന്ന കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

 
ഡികെ

Share this news

Leave a Reply

%d bloggers like this: