രാത്രികാലങ്ങളില്‍ മാത്രമായി രണ്ടാമതൊരു ജലനിയന്ത്രണം കൂടി : നിയന്ത്രണം സെപ്റ്റംബര്‍ വരെ നീണ്ടു പോയേക്കും

ഡബ്ലിന്‍ : രാജ്യവ്യാപകമായി ജലനിയന്ത്രണം തുടരുമ്പോള്‍ രണ്ടാമതൊരു നിയന്ത്രണം കൂടി ഏര്‍പ്പെടുത്താന്‍ നീക്കം. രാത്രികളില്‍ വാട്ടര്‍ പ്രഷര്‍ കുറച്ചു കൊണ്ട് വരാനാണ് തീരുമാനം. ഈ നിയന്ത്രണം ആരംഭിക്കുന്നതോടെ രാത്രികളില്‍ പൈപ്പുകളിലൂടെ വളരെ നേര്‍ത്ത ജലധാരയായി മാത്രമായിരിക്കും വെള്ളം ലഭിക്കുക.

അടുത്ത ആഴ്ച മുതല്‍ ഇത്തരമൊരു നിയന്ത്രണം ആരംഭിക്കുമെന്ന് മന്ത്രി യോഗേന്‍ മര്‍ഫി മാധ്യമങ്ങളോട് വ്യക്തമാക്കി. മഴ വൈകിയാല്‍ സെപ്റ്റംബര്‍ വരെയും നിയന്ത്രങ്ങള്‍ തുടരുമെന്നും മന്ത്രി അറിയിച്ചു. ഇന്നലെ അയര്‍ലണ്ടിന്റെ വടക്ക് ഭാഗങ്ങളില്‍ ചാറ്റല്‍ മഴ അനുഭവപ്പെട്ടെങ്കിലും വ്യാപകമായ കനത്ത മഴ ലഭിച്ചാല്‍ മാത്രമേ നിലവിലെ ജല നിയന്ത്രങ്ങള്‍ ഒഴിവാക്കാന്‍ കഴിയുള്ളു എന്ന് ഐറിഷ് വാട്ടര്‍ അതോറിറ്റിയും അറിയിച്ചിരുന്നു.

രാജ്യത്ത് വാരാന്ത്യത്തോടെ മഴ ശക്തമായേക്കുമെന്ന് മെറ്റ് ഏറാന്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും അതിനുള്ള സാഹചര്യം ഇല്ലെന്നാണ് ഏറ്റവും അവസാനം പുറത്തു വന്ന കാലാവസ്ഥ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. പെസിഫിക് ഭാഗങ്ങളില്‍ രൂപം കൊണ്ട സ്റ്റോം ക്രിസ് ഹരികെയിന്‍ ആയി രൂപപ്പെട്ട് ഐറിഷ് – ബ്രിട്ടീഷ് തീരങ്ങളില്‍ മഴ പെയ്യിക്കുമെന്ന സൂചന ലഭിച്ചെങ്കിലും, ഇത് കനേഡിയന്‍ തീരത്തേക്ക് നീങ്ങിയതോടെ അയര്‍ലണ്ടിന് ബാധകമാകില്ല.

എങ്കിലും ചാറ്റല്‍ മഴയെ തുടര്‍ന്ന് അന്തരീക്ഷ താപനില 20 ഡിഗ്രിക്ക് താഴേക്ക് എത്തി തുടങ്ങി. അന്തരീക്ഷത്തിലെ ഹൈ പ്രെഷര്‍ ബെല്‍റ്റ് കുറഞ്ഞു വരുന്നത് താപനിലയിലും കുറവ് വരുത്തും. ഇത് മഴ പെയ്യാനുള്ള സാധ്യത വര്‍ധിപ്പിച്ചേക്കും.വെള്ളത്തിന് നിയന്ത്രങ്ങള്‍ ഏര്‍പെടുത്തിയതിയപ്പോള്‍ വലിയൊരളവില്‍ വരള്‍ച്ചയെ നേരിടാന്‍ കഴിഞ്ഞെന്ന് ഐറിഷ് വാട്ടര്‍ പറയുന്നു. അയര്‍ലണ്ടില്‍ ഡബ്ലിന്‍ മേഖലയിലേക്കാണ് പ്രതിദിനം ഏറ്റവും കൂടുതല്‍ വെള്ളം ആവശ്യമായി വരുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: