രാത്ട്രം നൈറ്റ് വിജിലിന്റെ 5-ാം വാര്‍ഷികവും, റവ. ഫാ. ക്ലമന്റ് പടത്തിപ്പറമ്പിലിനു സ്വീകരണവും ഡിസംബര്‍ 15 ന്

 

രാത്ട്രം സെന്റ്. മേരീസ് ആന്റ് സെന്റ്. മൈക്കിള്‍സ് ചര്‍ച്ചില്‍ എല്ലാ മൂന്നാം വെള്ളിയാഴ്ചയും നടത്തിവരുന്ന നൈറ്റ് വിജില്‍ ആറാം വര്‍ഷത്തിലേക്ക് … ഈ വെള്ളിയാഴ്ച, (ഡിസംബര്‍ 15 നു) നൈറ്റ് വിജില്‍ 5-ാം വാര്‍ഷികം ആഘോഷിക്കുന്നു. സീറോ മലബാര്‍ സഭയുടെ പുതിയ ചാപ്ലിനായി ഡബ്ലിനില്‍ നിയമിതനായ ക്ലമന്റ് പടത്തിപ്പറമ്പിലില്‍ അച്ഛനു അന്നേദിവസം സ്വീകരണം നല്‍കുന്നു.

വൈകിട്ട് 7 നു ആരംഭിച്ച് 11 മണിക്ക് സമാപിക്കുന്ന നൈറ്റ് വിജിലില്‍ വിശുദ്ധ കുര്‍ബാന, ആരാധന, നൊവേന തുടങ്ങിയ ശുശ്രൂഷകള്‍ക്ക് ക്ലമന്റ് അച്ഛന്‍ നേതൃത്വം നല്‍കുന്നു. ഏവരെയും ഈ ശുശ്രൂഷകളിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
സില്‍ജു 0863408825
ജിമ്മി : 0899654293

 

 

 

 

Share this news

Leave a Reply

%d bloggers like this: