രാജ്യ വ്യാപകമായി യെല്ലോ വാര്‍ണിങ്; മഞ്ഞുവീഴ്ച ശക്തം: മണിക്കൂറില്‍ 85 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യത

 

ഡബ്ലിന്‍: രാജ്യ വ്യാപകമായി കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കി മെറ്റ് ഏറാന്‍. കാലാവസ്ഥാ കേന്ദ്രത്തിന്റെ അതീവ ജാഗ്രതാ നിര്‍ദ്ദേശവും പുറത്ത് വന്നു. ശൈത്യം അതി കഠിനമായി തുടരുന്ന അയര്‍ലണ്ടില്‍ 2 മുന്നറിയിപ്പുകളാണ് നിലവില്‍ വന്നിരിക്കുന്നത്. മഞ്ഞ് വീഴ്ച ശക്തമാവുന്നു രാജ്യ വ്യാപകമായി നല്‍കിയിരിക്കുന്നത്.

വടക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ നിന്ന് മഞ്ഞും മഴയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. മഞ്ഞിനെ തുടര്‍ന്ന് രാജ്യത്തെ പകുതിയോളം ഗതാഗത സേവനങ്ങള്‍ ലഭിക്കാതായി. ഹൗസിങ് കോളനികളോട് ചേര്‍ന്നുള്ള റോഡുകളില്‍ ശക്തിയായി തുടരുന്ന മഞ്ഞിനെ തുടര്‍ന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്.

ഗാല്‍വേ, മായോ, ക്ലെയര്‍, കോര്‍ക്ക്, കെറി, ലീമെറിക് കൗണ്ടികളില്‍ പുറപ്പെടുവിച്ച യെല്ലോ വര്‍ക്കിങ്ങിന് പുറമെ ആണ് മെറ്റ് എറാന്റെ രാജ്യവ്യാപകമായ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറത്തു വന്നത്. ഇന്നും നാളെയും ശൈത്യം അതി കഠിനമായി തുടരും എന്ന സൂചനയാണ് ലഭിക്കുന്നത്. ധ്രുവപ്രദേശങ്ങളില്‍ നിന്നും മണിക്കൂറില്‍ 85 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ തീരപ്രദേശങ്ങളില്‍ ഉള്‍പ്പെടെ സുരക്ഷാ മുന്നറിയിപ്പുകള്‍ പ്രഖ്യാപിക്കപ്പെട്ടു.

ഡബ്ലിനില്‍ താപനിലയില്‍ നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഇവിടെ 4 ഡിഗ്രിക്കും 8 ഡിഗ്രിക്കും ഇടയില്‍ താപനില ഉയര്‍ന്നു. എന്നാല്‍ കൊണാര്‍ട്ട്, ലിന്‍സ്റ്റെര്‍, ആള്‍സ്റ്റര്‍, മണ്‍സ്റ്റര്‍ എന്നീ പ്രദേശങ്ങയില്‍ മൈനസ് 8 ഡിഗ്രിയാണ് കൂടിയ താപനില. രാത്രികാലങ്ങളി മൈനസ് 9 ഡിഗ്രി വരെ ഊഷ്മാവ് കുറയുന്നുണ്ട്. കാറ്റും മഞ്ഞും മഴയും ഒരുപോലെ ബാധിക്കുന്ന രാജ്യത്തെ പടിഞ്ഞാറന്‍ മേഖലയെയാണ് കാലാവസ്ഥ പ്രതികൂവളമാക്കുന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: