രാജ്യവ്യാപകമായി യെല്ലോ വിന്‍ഡ് വാര്‍ണിങ്: മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗത കൈവരിച്ചേക്കാമെന്ന് മെറ്റ് ഏറാന്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ 2 കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നിലവില്‍ വന്നു. രാജ്യവ്യാപകമായി യെല്ലോ വിന്‍ഡ് വര്‍ണിങ് ഉള്‍പ്പെടെ 8 കുണ്ടികളില്‍ മഴ മുന്നറിയിപ്പും പ്രഖ്യാപിക്കപ്പെട്ടു. ഗാല്‍വേ, മായോ, സിലിഗോ, ക്ലെയര്‍, കോര്‍ക്ക്, കെറി, ടിപ്പരേറി, വാട്ടര്‍ഫോര്‍ഡ് എന്നീ കൗണ്ടികളിലാണ് യെല്ലോ റെയിന്‍ വാര്‍ണിങ് നിലവില്‍ വന്നത്.

25 മുതല്‍ 50 മില്ലീമീറ്റര്‍ മഴ പെയ്യാന്‍ സാധ്യത ഉള്ളതിനാല്‍ മുന്നറിയിപ്പ് ഉള്ള പ്രദേശങ്ങളില്‍ സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്ന് മെറ്റ് ഏറാന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് 9 മണിക്ക് ആരംഭിച്ച വാര്‍ണിംഗുകള്‍ നാളെ വരെ നിലനില്‍ക്കും.

തെക്കന്‍ കാറ്റ് മണിക്കൂറില്‍ 80 മുതല്‍ 110 കിലോമീറ്റര്‍ വരെ ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിച്ചു. രാജ്യത്തെ കൂടിയ താപനില 13 ഡിഗ്രിയില്‍ തുടരുകയാണെങ്കിലും ഇന്ന് ഉച്ചതിരിഞ്ഞ് പരക്കെ മഴയും കാറ്റും അനുഭവപ്പെടും.

ഡികെ

Share this news

Leave a Reply

%d bloggers like this: