രാജ്യത്ത് കഴിഞ്ഞ നാല് മാസത്തിനിടെ 300 വര്‍ഗീയ സംഘര്‍ഷങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ നാല് മാസത്തിനിടെ 300 വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മോദി സര്‍ക്കാരിന്റെ കീഴില്‍ വലിയ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായില്ലെന്നും, സമൂഹമാധ്യമങ്ങള്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാര്‍ലമെന്ററി സമിതിക്ക് മുന്‍പാകെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വര്‍ഷം ഒക്ടോബര്‍ വരെ 630 വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടന്നതായി പറയുന്നത്. ഇതില്‍ 300 എണ്ണം നടന്നത് കഴിഞ്ഞ നാലു മാസത്തിനുള്ളിലാണ്. സംഘര്‍ഷങ്ങളില്‍ 68 പേര്‍ കൊല്ലപ്പെടുകയും 1899 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ മോദി സര്‍ക്കാരിന്റെ കീഴില്‍ വലിയ വര്‍ഗീയസംഘര്‍ഷം ഉണ്ടായിട്ടില്ല.

ആരാധാനാലയം സംബന്ധിച്ച് ഫരീദാബാദിലെ അട്ടാലിയിലും ഗോമാംസം കഴിച്ചെന്നാരോപിച്ച് ദാദ്രിയിലും ഉണ്ടായ സംഘര്‍ഷം മാത്രമാണ് വലിയ വര്‍ഗീയ സംഘര്‍ഷങ്ങളായി റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നത്. സമൂഹമാധ്യമങ്ങള്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: