രാജ്യത്ത് അശ്ലീല വെബ്‌സൈറ്റുകള്‍ പൂര്‍ണമായും നിരോധിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : രാജ്യത്ത് അശ്ലീല വെബ്‌സൈറ്റുകള്‍ പൂര്‍ണമായും നിരോധിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സൈറ്റുകള്‍ നിരോധിക്കാമെന്നും സുപ്രീംകോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ അറിയിച്ചു.

ഒരു വെബ്‌സൈറ്റ് നിരോധിച്ചാലും മറ്റൊരു പേരില്‍ അതേ സൈറ്റ് പ്രത്യക്ഷപ്പെട്ടേക്കാം. ഇത്തരം വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കണോ എന്നത് മുതിര്‍ന്നവരുടെ വ്യക്തി സ്വാതന്ത്ര്യമാണ്. ഇന്റര്‍നെറ്റ് സാങ്കേതികവിദ്യയുടെ കാലത്ത് സമ്പൂര്‍ണ നിരോധനം പ്രായോഗികമല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

857 അശ്ലീല വെബ്‌സൈറ്റുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. സര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്ന് ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ ഇത്തരം സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധവും വിമര്‍ശനവുമാണ് സാമൂഹികമാധ്യമങ്ങളിലൂടെ ഉയര്‍ന്നത്.

ഈ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച ടെലികോം മന്ത്രാലയത്തില്‍ ഉന്നതതലയോഗം ചേര്‍ന്നിരുന്നു. കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സൈറ്റുകള്‍ മാത്രം നിരോധിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനമെടുക്കുകയായിരുന്നു. ഇക്കാര്യമാണ് ഇന്ന് സുപ്രീം കോടതിയെ അറിയിച്ചത്. സര്‍ക്കാര്‍ ആരുടെയും സ്വാതന്ത്രത്തില്‍ ഇടപെടില്ലെന്ന് കേന്ദ്ര മന്ത്രിയും പറഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: