രാജ്യത്തെ മുതിര്‍ന്നവരില്‍ പകുതിയും മധ്യവര്‍ഗമെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: രാജ്യത്ത് ഇടത്തരക്കാരാണോ സമ്പന്നരാണോ കൂടുതലുള്ളത്. എന്തായാലും പുതിയ റിപ്പോര്‍ട്ട്  പ്രകാരം രാജ്യത്തെ മുതിര്‍ന്നവരില്‍ പകുതിയോളം പേരും ഇടത്തരക്കാരാണെന്ന് ബാങ്ക് രംഗത്തെ ഭീമന്മാരായ സ്വിസ് ബാങ്ക് ക്രെഡിറ്റ് സ്യൂസ്. അയര്‍ലന്‍ഡിന് നല്‍കിയിരിക്കുന്ന വിശേഷണം ലോകത്തില്‍ വേഗത്തില്‍ സ്വത്ത് വളര്‍ന്ന് കൊണ്ടിരിക്കുന്ന പത്താമത്തെ രാജ്യവുമാണ് അയര്‍ലന്‍ഡെ എന്നതുമാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയിലുള്ള മാറ്റമാണ് കണക്കാക്കിയിരിക്കുന്നത്. നേരത്തെയുള്ള അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യം സത്യത്തില്‍ പുറകോട്ട് പോകുകയായിരുന്നു. എന്നാല്‍ ഇത് അയര്‍ലന്‍ഡില്‍ മാത്രം സംഭവിച്ച മാറ്റമായിരുന്നില്ല. ഇത് പ്രകാരം സ്വത്തില്‍ കുറവ് സംഭവിച്ച രാജ്യങ്ങളുടെ പട്ടികയില്‍ അയര്‍ലന്‍ഡ് ഉണ്ടായിരുന്നതാണ്.

രാജ്യത്തെ 50ശതമാനത്തിലേറെ വരുന്ന മുതിര്‍ന്നവരും മധ്യവര്‍ഗക്കാരാണ്. 57.7 ശതമാനം വരുന്നവര്‍ ഇടത്തരക്കാരാണാണെന്ന് കൃത്യമായി പറയാം. ഇറ്റലിയില്‍ 55 ശതമാനം പേരാണ് ഇടത്തരക്കാര്‍. ജപ്പാന്‍, സ്പെയിന്‍, തായ് വാന്‍, യുണൈറ്റഡ് അറബ് ഇമിറേറ്റ്സ് , യുകെ എന്നിവിടങ്ങളിലും ഇതേ തോതില്‍ തന്നെയാണ് ഇടത്തരക്കാര്‍. ബല്‍ജിയം സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ 60 ശതമാനം പേരും ഇടത്തരക്കാരാണ്. ഓസ്ട്രേലിയയിലാണ് ഏറ്റവും കൂടുതല്‍ മധ്യവര്‍മുള്ളത് 66 ശതമാനവും ഇവിടെ മധ്യവര്‍ഗത്തില്‍ നിന്നുള്ളവരാണ്. വികസിത രാജ്യമായ യൂറോപില്‍ പക്ഷേ 37.7 ശതമാനം പേര്‍ മാത്രമേ ഇടത്തരക്കാരുള്ളൂ. എന്നാല്‍ ഇവിടെ അമ്പത് ശതമാനത്തിലേറെ പേരും മധ്യവര്‍ഗത്തിനും മുകളിലാണ് നില്‍ക്കുന്നത്.

ചൈനയില്‍ യുഎസിലുള്ളതിനേക്കാള്‍ കൂടുതല് മധ്യവര്ഗം ഉണ്ടാകുന്നത് ആദ്യമായാണ്. ചൈനയില്‍ 109 മില്യണ്‍ പേര്‍ മധ്യവര്‍ഗമായിരിക്കുമ്പോള്‍ യുഎസില്‍ ഇവരുടെ എണ്ണം 92 മില്യണ്‍ മാത്രമാണ്. വരുമാനമല്ലാതെ സ്വത്തിന് അടിസ്ഥാനപ്പെടുത്തിയാണ് മധ്യവര്‍ഗത്തെ നിശ്ചയിച്ചിരിക്കുന്നത്. യുഎസിലെ മധ്യവര്‍ഗത്തിന്$50,000-$500,000 ഇടിയിലാണ് സ്വത്തുള്ളത്. അതേ സമയം തന്നെ സ്വത്തിന്‍റെ കാര്യത്തില്‍ അന്തരം വര്‍ധിക്കുകയാണെന്ന് വ്യക്തമാക്കുന്നുണ്ട് സ്ഥാപനം.

ലോകത്തെ സ്വത്തിന്‍റെ പകുതിയും ഒരു ശതമാനം വരുന്ന ജനസംഖ്യയ്ക്ക് കീഴിലാണ്. 2015ല്‍ ലോകത്ത് 10,000 ഡോളറില്‍ താഴെ സ്വത്തുള്ളവര്‍ 3.4 ബില്യണ്‍ ഉണ്ടെന്ന് ബാങ്ക് കണക്കാക്കുന്നു. അടുത്ത അ‍ഞ്ച് വര്ഷത്തിനുള്ളില്‍ ലക്ഷ പ്രഭുക്കളുടെ നിരക്ക് 46.2 ശതമാനം വര്‍ധിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ചൈനയായിരിക്കും ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുക. വ്യക്തിഗത സ്വത്തിന്‍റെ കാര്യത്തില്‍ സ്വിറ്റ്സര്‍ ലാന്‍ഡ് ആണ് മുന്നിലാകുക. രണ്ടാമസ് ന്യൂസ് ലാന്‍ഡും. സ്വീഡന്‍ മൂന്നാം സ്ഥാനത്തുമെത്തും. 2000ന് ശേഷം ചൈന അഞ്ച് മടങ്ങാണ് സ്വത്തിന്‍റെ കാര്യത്തില്‍ ഉണ്ടാക്കിയ വളര്‍ച്ച. ഇടത്തരക്കാര്‍ ആഗോളമായി വളര്‍ന്ന് വരികയാണ്. ഇത് മൂലം ഉപഭോക്തൃ ചെലവഴിക്കലില്‍ മാറ്റം വരും.

എസ്

Share this news

Leave a Reply

%d bloggers like this: