രാജ്യങ്ങളുടെ അഭിവൃദ്ധിയുടെ കാര്യത്തില്‍ അയര്‍ലന്‍ഡ് ആദ്യ പത്തില്‍

ഡബ്ലിന്‍: രാജ്യങ്ങളുടെ അഭിവൃദ്ധിയുടെ കാര്യത്തില്‍ അയര്‍ലന്‍ഡ് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആദ്യ പത്തില്‍.  പത്താം സ്ഥാനമാണ് രാജ്യത്തിന് 2015 ലെഗാടം പ്രോസ്പെരറ്റി ഇന്‍ഡക്സ് പ്രകാരം ലഭിച്ചിരിക്കുന്നത്. നോര്‍വെയാണ് ഒന്നാം സ്ഥാനത്ത്, സ്വിറ്റ്സര്‍ലാന്‍ഡ് രണ്ടാമതും ഡെന്മാര്‍ക്ക് മൂന്നാമതും സ്ഥാനംകണ്ടെത്തിയിരിക്കുന്നു. ഏറ്റവും അഭിവൃദ്ധിയുള്ള രാജ്യമായി നോര്‍വെ ഒന്നാം സ്ഥാനത്ത് തുടരുന്നത് ഇത് ഏഴാമത്തെ വര്‍ഷമാണ്.

അതേ സമയം നോര്‍വെയിലെ തൊഴിലില്ലായ്മ കൂടി വരുന്നതായി വ്യക്തമാക്കുന്നുണ്ട്.142 രാജ്യങ്ങള്‍ സാമ്പത്തിക അടിസ്ഥാനത്തിലും, സംരഭങ്ങളുടെ അടിസ്ഥാനത്തിലും ഭരണത്തിന്‍റെ അടിസ്ഥാനത്തിലും മറ്റുമാണ് റാങ്ക് നിശ്ചയിച്ചിരിക്കുന്നത്. വിദ്യാഭ്യാം, ആരോഗ്യം, സുരക്ഷ, വ്യക്തി സ്വാതന്ത്ര്യം തുടങ്ങിയ വിവരങ്ങളും കണക്കിലെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അയര്‍ലന്‍ഡ് 12-ാമതായിരുന്നു.

സുരക്ഷയുടെ കാര്യത്തില്‍ ഇക്കുറി അയര്‍ലന്‍ഡിന് മുന്നോട്ട് പോകാന്‍ സാധിച്ചിട്ടുണ്ട്. വ്യക്തി സ്വാതന്ത്ര്യമാണ് പുരോഗതി പ്രകടമാക്കിയ മറ്റൊരു മാനദണ്ഡം. യുഎസ് (11), ജര്‍മ്മനി(14),യുകെ(15) എന്നീ രാജ്യങ്ങള്‍ക്കും മുകളിലാണ് അയര്‍ലന്‍ഡിന്‍റെ സ്ഥാനമെന്നത് അഭിമാനകരമാണ്. ലോകത്തില്‍ സഹിഷ്ണുതയുള്ള രാജ്യങ്ങളില്‍ ആദ്യ അഞ്ചില്‍ ഒന്ന് അയര്‍ലന്‍ഡ് ആണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്.

എസ്

Share this news

Leave a Reply

%d bloggers like this: