രാജി വയ്‌ക്കേണ്ടെന്ന ഉറച്ച നിലപാടില്‍ കെ.എം മാണി

തിരുവനന്തപുരം: ഇപ്പോള്‍ രാജി വയ്‌ക്കേണ്ടെന്ന ഉറച്ച നിലപാടില്‍ കെ.എം മാണി. ഇപ്പോള്‍ രാജി വയ്‌ക്കേണ്ട ആവശ്യമില്ലെന്ന് മാണി പറഞ്ഞു. ഹൈക്കോടതി വിധിയില്‍ തനിക്കെതിരെ വ്യക്തിപരമായി ഒരു പരാമര്‍ശവുമില്ല. കോടതിയുടേത് പൊതുവായ പരാമര്‍ശമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജി വയ്ക്കില്ലെന്ന് മാണി ഇന്ന് യു.ഡി.എഫ് യോഗത്തില്‍ അറിയിക്കും.

മാണി രാജി വയ്‌ക്കേണ്ട നിലപാടിനെ പിന്തുണച്ച് മാണി വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. മാത്രമല്ല മാണി രാജി വച്ചാല്‍ കേരള കോണ്‍ഗ്രസിലെ എല്ലാ എം.എല്‍.എ മാരും രാജി വച്ച് മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിക്കണമെന്നും മാണി വിഭാഗം ഭീഷണി മുഴക്കുന്നുണ്ട്.

നേരത്തെ ടൈറ്റാനിയം കേസില്‍ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടപ്പോള്‍ രമേശ് ചെന്നിത്തലയും പാമൊലിന്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടപ്പോള്‍ ഉമ്മന്‍ ചാണ്ടിയും രാജി വച്ചിട്ടില്ല. പിന്നെ എന്തിന് കെ.എം മാണി മാത്രം ഇപ്പോള്‍ രാജി വയ്ക്കണശമന്നും മാണി വിഭാഗം ചോദിക്കുന്നു.

അതേസമയം കേരള കോണ്‍ഗ്രസിലെ ജോസഫ് വിഭാഗം മാണിയുടെ രാജിയില്‍ ഉറച്ച് നില്‍ക്കുകയാണ്. യോഗത്തില്‍ മാണിയുടെ രാജി ജോസഫ് വിഭാഗം ആവശ്യപ്പെടുമെന്നാണ് വിവരം. അതേസമയം ചീഫ്‌വിപ്പ് തോമസ് ഉണ്ണിയാടന്‍ രാജി സന്നദ്ധത അറിയിച്ചിരുന്നു. മാണി രാജിവച്ചാല്‍ താനും രാജി വയ്ക്കുമെന്ന് ഉണ്ണിയാടന്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: