രാജകീയ വിവാഹത്തിന് സാക്ഷിയായി ബ്രിട്ടന്‍

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകന്‍ ഹാരി രാജകുമാരനും ഹോളിവുഡ് താരസുന്ദരി മേഗന്‍ മാര്‍ക്കിളും തമ്മിലുള്ള വിവാഹം വിന്‍സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ ആഘോഷമായി നടന്നു. എലിസബത്ത് രാജ്ഞിയുള്‍പ്പെടെ ക്ഷണിക്കപ്പെട്ട 600 അതിഥികളെ സാക്ഷിയാക്കി ഇരുവരും വിവാഹ മോതിരം കൈമാറി. അഭിനേതാക്കളായ ഇഡ്രിസ് എല്‍ബാ, ജോര്‍ജ് ക്ലൂണി, ഗായകന്‍ എല്‍ട്ടന്‍ ജോണ്‍, ഫുട്ബോള്‍ താരം ഡേവിഡ!് ബെക്കാം, ഭാര്യ വിക്ടോറിയ ബെക്കാം, ടെന്നീസ് താരം സെറീന വില്യംസ്, ബോളിവുഡ് താരം പ്രിയങ്ക ചോപ്ര തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു.

രണ്ടാം കിരീടാവകാശിയായ സഹോദരന്‍ വില്യം രാജകുമാരന്റെ വിവാഹം പോലെതന്നെ എല്ലാ ആഡംബരങ്ങളും പാരമ്പര്യങ്ങളും അഘോഷങ്ങളും ഉള്‍ക്കൊള്ളിച്ചാണ് ഹാരിയുടെയും വിവാഹം നടന്നത്. ഹൃദയശസ്ത്രക്രിയയെത്തുടര്‍ന്ന് വിശ്രമിക്കുന്ന, മേഗന്റെ പിതാവ് തോമസ് മാര്‍ക്കിളിന്റെ അസാന്നിധ്യത്തില്‍ ഹാരിയുടെ പിതാവ് ചാള്‍സ് രാജകുമാരനാണു പുതിയ മരുമകളെ സെന്റ് ജോര്‍ജ് ചാപ്പലിന്റെ ഇടനാഴിയിലൂടെ അള്‍ത്താരയ്ക്കു മുന്നിലെ വിവാഹമണ്ഡപത്തിലേക്ക് ആനയിച്ചത്. ബ്രിട്ടിഷ് ഡിസൈനര്‍ ക്ലെയര്‍ വൈറ്റ് കെല്ലര്‍ ഡിസൈന്‍ ചെയ്ത വസ്ത്രമണിഞ്ഞാണ് മേഗന്‍ മാര്‍ക്കിള്‍ വിവാഹത്തിനെത്തിയത്.

ഫിലിപ്പ് രാജകുമാരനും ചടങ്ങിനെത്തി. അടുത്തിടെ ഇടുപ്പെല്ല് ശസ്ത്രക്രിയയ്ക്കു വിധേയനായ ഫിലിപ്പ് രാജകുമാരന്‍ വിശ്രമത്തിലായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം അദ്ദേഹത്തിന്റെ ആദ്യത്തെ പൊതു പരിപാടിയാണ് ഹാരിയുടെ വിവാഹം. . ഹോളിവുഡ് താരങ്ങളുള്‍പ്പെടെയുള്ള നിരവധി സെലിബ്രിറ്റികളാണു വിവാഹത്തില്‍ പങ്കെടുത്തത്.
വിവാഹശേഷം ഹാരിയും മേഗനും പൊതുജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് വിന്‍സറിലൂടെയുള്ള പരേഡിലും പങ്കെടുത്തു. എലിസബത്ത് രാജ്ഞിയുടെ മൂത്തമകന്‍ ചാള്‍സ് രാജകുമാരന്റെയും കാറപകടത്തില്‍ കൊല്ലപ്പെട്ട ഡയാന രാജകുമാരിയുടെയും രണ്ടാമത്തെ മകനാണ് 33 വയസുള്ള ഹാരി രാജകുമാരന്‍. ഹോളിവുഡിലെ ലൈറ്റിങ് ഡയറക്ടറായ തോമസ് മാര്‍ക്കിളിന്റെയും സാമൂഹിക പ്രവര്‍ത്തകയും ക്ലിനിക്കല്‍ തെറാപ്പിസ്റ്റുമായ ഡോറിയ റാഗ്ലാന്‍ഡിന്റെയും മകളാണ് മേഗന്‍. ഹാരിയേക്കാള്‍ മൂന്നുവയസു മുതിര്‍ന്നതാണ് മേഗന്‍. ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ നവംബറിലാണ് വിവാഹതീരുമാനം പരസ്യമാക്കിയത്.

ആധുനികതയും പരമ്പരാഗത ബ്രീട്ടീഷ് രാജകീയ ചടങ്ങുകളും സമന്വയിപ്പിച്ച പ്രിന്‍സ് ഹാരി മേഗന്‍ മാര്‍ക്കിള്‍ വിഹാചടങ്ങുകള്‍ ഏവരുടെയും മനം കവരുന്നതായിരുന്നു. വധുവിന്റെ വിവാഹ വസ്ത്രത്തിലുടക്കം വിസ്മയം കരുതിവച്ചായിരുന്നു സെന്റ് ജോര്‍ജ് ചാപ്പലില്‍ നടന്ന ചടങ്ങുകള്‍ പുരോഗമിച്ചത്. ബ്രിട്ടീഷ് ഡിസൈനല്‍ ക്ലെവര്‍വെയ്റ്റ് കെല്ലര്‍ വെളുത്ത സില്‍ക്കില്‍ ലളിതമായി തയ്യാറാക്കിയ സുന്ദരമായ വിവാഹ വസ്ത്രമായിരുന്നു മേഗന്‍ ചടങ്ങില്‍ ഉപയോഗിച്ചത്.

‘നിങ്ങള്‍ സുന്ദരിയാണ്’ റോള്‍സ് റോയ്സ് കാറിലെത്തി വിന്‍സര്‍ കൊട്ടാരത്തിലേക്ക് നടന്നെത്തിയ മേഗനോട് ചാപ്പലിനു മുന്നില്‍ വിവാഹ വേഷത്തില്‍ കാത്തു നിന്ന ഹാരി പറഞ്ഞു. അമ്മ ഡോറിയ റാഗ്ലന്‍സിനൊപ്പമായിരുന്നു മേഗന്‍ ചാപ്പലിലേക്ക് എത്തിയത്. ആരോഗ്യകാരണങ്ങളാല്‍ ചടങ്ങിലെത്താതിരുന്ന മേഗന്റെ പിതാവിന്റെ അസാന്നിധ്യത്തില്‍ ഹാരിയുടെ പിതാവാണ് വധുവിനെ ചാപ്പലിലേക്ക് ആനയിച്ചത്. അതിഥികളുടെ നിറഞ്ഞ കരഘോഷത്തിനിടയില്‍ ചാപ്പലിന്റെ പടികളില്‍ നിന്ന് പരസ്പരം ചുംബിച്ച ശേഷമായിരുന്നു ഇരുവരും ചടങ്ങിലേക്ക് പ്രവേശിച്ചത്.

തുടര്‍ന്ന് 33 കാരനായ ഹാരിയും 36 കാരിയായ മേഗനും പരസ്പരം മോതിരങ്ങള്‍ കൈമാറി. എലിസബത്ത് രാജ്ഞി ഉള്‍പ്പെടെ 600 ഓളം ക്ഷണിക്കപ്പെട്ട അഥിതികളുടെ സാന്നിധ്യത്തില്‍ ചടങ്ങില്‍ ഡോവിഡ് ബെക്കാം ഭാര്യ വിക്ടോറിയ, സര്‍ എല്‍ട്ടണ്‍ ജോണ്‍, ഇന്ത്യയില്‍ നിന്നും പ്രശസ്ത ബോളിവുഡ് താരം പ്രിയങ്ക ചോപ്ര, എന്നിവരും പങ്കെടുത്തു. കാന്റ് ബെറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബെ. റവ. ഡേവിഡ് കോര്‍ണര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍ പുരോഗമിച്ചത്. ചടങ്ങുകള്‍ വീക്ഷിക്കുന്നതിനായി ആയിരങ്ങളാണ് വിന്‍സര്‍ കൊട്ടാരത്തിന് ചുറ്റും തടിച്ചു കൂടിയത്.

എ എം

Share this news

Leave a Reply

%d bloggers like this: