രഹസ്യങ്ങള്‍ ചോര്‍ത്തുന്നു; കാസ്‌പെര്‍സ്‌കിക്ക് അമേരിക്കയില്‍ വിലക്ക്

 

റഷ്യന്‍ ചാരന്‍മാരുടെ ബന്ധം ആരോപിച്ച് സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്‌പെര്‍സ്‌കിയ്ക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തി. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ കംപ്യൂട്ടറുകളിലും മറ്റു ഡിവൈസുകളിലും കാസ്പെര്‍സ്‌കിയുടെ ആന്റി വൈറസ് സോഫ്റ്റ്വെറുകള്‍ വേണ്ടെന്നാണ് നിര്‍ദ്ദേശം. യുഎസ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ചാരന്മാരുടെ ഇടപെടലുണ്ടായിട്ടുണ്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്ന എഫ്ബിഐ ഉദ്യോഗസ്ഥന്മാര്‍ പ്രമുഖ ആന്റി വൈറസ്, സൈബര്‍ സുരക്ഷാ സ്ഥാപനമായ റഷ്യന്‍ കമ്പനി കാസ്‌പെര്‍സ്‌കി ലാബിനെതിരെ അന്വേഷണം നടത്തിയിരുന്നു.

അമേരിക്കയില്‍ വ്യാപകമായി ഉപയോഗിക്കുന്ന കാസ്‌പെര്‍സ്‌കി ആന്റി വൈറസ് സോഫ്റ്റ് വെയര്‍ രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്നുവെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കാസ്‌പെര്‍സ്‌കിയിലെ ജീവനക്കാരെ എഫ്ബിഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. കാസ്‌പെര്‍സ്‌കി സ്ഥാപകനായ യൂജിന്‍ കാസ്‌പെര്‍സ്‌കിക്ക് റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടെന്നാണ് എഫ്ബിഐ സംശയിക്കുന്നത്.

എന്നാല്‍ തങ്ങള്‍ ഏതെങ്കിലും സര്‍ക്കാരിനുവേണ്ടിയല്ല പ്രവര്‍ത്തിക്കുന്നതെന്നും ചാരപ്രവര്‍ത്തനം നടത്തുന്നില്ലെന്നും കാസ്‌പെര്‍സ്‌കി വിശദീകരിക്കുന്നു. റഷ്യന്‍ സര്‍ക്കാരുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലെന്നു തെളിയിച്ചുകൊണ്ട് യുഎസിന്റെ വിശ്വാസം കാത്തുസൂക്ഷിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: