രണ്ടാം സമാധാന ഉച്ചകോടിയ്‌ക്കൊരുങ്ങി ട്രംപും കിം ജോംഗ് ഉന്നും: കൂടിക്കാഴ്ച ഈ മാസം വിയറ്റ്‌നാമില്‍ വെച്ച്

ആണവ ഭീഷണികള്‍ക്കതീതമായി സമാധാനത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സമാധാന ഉച്ചകോടിയ്‌ക്കൊരുങ്ങി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും നോര്‍ത്ത് കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും. ഈ മാസം വിയറ്റ്‌നാം തലസ്ഥാനം ഹാനോയില്‍ വെച്ചാകും സമാധാന ചര്‍ച്ച നടക്കുക. ലോകം കാത്തിരുന്ന ഈ ചര്‍ച്ചയ്ക്കായി ട്രംപ് ഒരുങ്ങുകയാണെന്ന് വെള്ളിയാഴ്ച വൈകുന്നേരം വൈറ്റ് ഹൌസ് ഔദ്യോഗികമായി അറിയിച്ചു.

വളരെ പ്രയോജനപ്രദമായ ഒരു ചര്‍ച്ചയ്ക് ശേഷം എന്റെ പ്രതിനിധികള്‍ വളരെ സംതൃപ്തിയോടെയാണ് ഉത്തര കൊറിയയില്‍ നിന്ന് മടങ്ങി വന്നത്. അപ്പോള്‍ തന്നെ രണ്ടാം ഉച്ചകോടിയ്ക്കായുള്ള തീയതിയും സമയവും നിശ്ചയിക്കുകയും ചെയ്തു. ട്രംപ് ട്വീറ്റ് ചെയ്യുന്നു. ഈ മാസം 27 ,28 തീയതികളാണ് ഉച്ചകോടി നടത്താന്‍ ആഗ്രഹിക്കുന്നതെന്നും ട്രംപ് അതെ ട്വീറ്റില്‍ സൂചിപ്പിക്കുന്നുണ്ട്. സമാധാനത്തിനു വേണ്ടിയുള്ള ഈ കൂടിയിരുപ്പിനെ താന്‍ വളരെ ആവേശപൂര്‍വമാണന് കാണുന്നതെന്ന് ട്രംപ് ആവര്‍ത്തിച്ച് സൂചിപ്പിക്കുന്നുണ്ട്.

ഉച്ചകോടി ഉടന്‍ നടക്കുമെന്ന് മുന്‍പ് തന്നെ സൂചനകള്‍ ഉണ്ടായിരുന്നുവെങ്കിലും എവിടെ വെച്ചാണ് നടക്കുക എന്ന വിവരം ഇതുവരെ പുറത്ത് വിട്ടിട്ടില്ലായിരുന്നു. യു എസ് ഉദ്യോഗസ്ഥര്‍ മീറ്റിങ്നായി ഡാനങ് എന്ന തീരദേശ നഗരം തിരഞ്ഞെടുത്തതാണെങ്കിലും നോര്‍ത്ത് കൊറിയയുടെ ആവശ്യപ്രകാരം ഹാനോയില്‍ വെച്ച് തന്നെ മതി എന്ന തീരുമാനിക്കുകയായിരുന്നു. മീറ്റിങ്ങെനെ ലോകം പ്രതീക്ഷാപൂര്‍വമാണ് കാത്തിരിക്കുന്നതെന്ന് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Share this news

Leave a Reply

%d bloggers like this: