രണ്ടാം ബ്രെക്‌സിറ്റ് ഹിതപരിശോധന ആവശ്യപ്പെട്ട് ലണ്ടനില്‍ വന്‍ പ്രതിഷേധ റാലി

ലണ്ടന്‍: തെരേസ മെയ്യുടെ ബ്രെക്‌സിറ്റ് നയം പരാജയപ്പെട്ടതോടെ യു.കെയില്‍ വന്‍ തോതില്‍ പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നു തുടങ്ങി. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും, താര നിരകളും ഉള്‍പ്പെടുന്ന വമ്പന്‍ പ്രതിഷേധ റാലിയായിരിക്കും ഇന്ന് സെന്‍ട്രല്‍ ലണ്ടനില്‍ നടക്കുക. പീപ്പിള്‍സ് വോട്ട് ഗ്രൂപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി യു.കെ ജനസംഖ്യയുടെ പകുതിയോളം വരുന്ന ആളുകള്‍ ബ്രെക്‌സിറ്റിനെതിരെ വോട്ട് രേഖപ്പെടുത്തി.

തെരേസയുടെ ബ്രെക്‌സിറ്റ് പ്രമേയം ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ പരാജയപ്പെട്ടതോടെ നോ ഡീല്‍ ബ്രെക്‌സിറ്റ് തുടരുകയാണ്. ഇതിനിടെ യു.കെയുടെ യൂണിയന്‍ പിന്മാറ്റത്തിന്റെ അവസാന ഘട്ടം പൂര്‍ത്തിയാക്കാന്‍ തെരേസ മേയ് യുണിയനോട് ജൂണ്‍ വരെ സമയം ചോദിച്ചെങ്കിലും മേയ് വരെ സാമ്യം അനുവദിച്ച് യൂറോപ്യന്‍ കൗണ്‍സില്‍ ഉത്തരവിറക്കിയിരുന്നു. ഏപ്രിലില്‍ ഹൌസ് ഓഫ് കമന്‍സില്‍ അവതരിപ്പിക്കപ്പെടുന്ന പ്രമേയം പരാജയപ്പെട്ടാല്‍ ഒരു മാസത്തിനിടയില്‍ ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട എല്ലാ നടപടികളും അവസാനിപ്പിക്കാന്‍ ഇ.യു തെരേസക്ക് അന്ത്യ ശാസനം നല്‍കിയിരുന്നു.

ഇന്ന് നടക്കുന്ന റാലിയില്‍ സ്‌കോട്‌ലന്‍ഡ് ഫാസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജനും, ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും പങ്കെടുത്തേക്കുമെന്ന് സൂചനയുണ്ട്. ലേബര്‍ പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ ടോം വാട്‌സണ്‍ റാലിയില്‍ സംസാരിക്കും. സെന്‍ട്രല്‍ ലണ്ടനില്‍ നടക്കുന്ന റാലിയില്‍ ഏകദേശം 7 ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്തേക്കും.

ബ്രെക്‌സിറ്റ് പ്രമേയങ്ങള്‍ നിരന്തരം പാര്‍ലിമെന്റില്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍ രണ്ടാം ഹിത പരിശോധന നടത്തി ജനഹിതം പാലിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇന്നത്തെ റാലി സംഘടിപ്പിച്ചിരിക്കുന്നത്. മേയ് മാസം അവസാനിക്കുന്നതോടെ ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ റദ്ദാക്കുമെന്ന് യൂണിയന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

ഡികെ

Share this news

Leave a Reply

%d bloggers like this: