രക്താര്‍ബുധ രോഗികള്‍ക്കു ശുഭവാര്‍ത്തയുമായി കോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷക സംഘം

കോര്‍ക്ക് : കാന്‍സര്‍ ലോകത്തിന് വന്‍ വിപത്തായി മാറുന്ന കാലഘട്ടത്തില്‍ രക്താര്‍ബുധത്തിനെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന മരുന്ന് കോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ ഒരു സംഘം ഗവേഷകര്‍ കണ്ടെത്തി. പ്രഥമിക പരീക്ഷണങ്ങളില്‍ ഈ മരുന്ന് രോഗികളുടെ കാന്‍സര്‍ സാധ്യത പകുതിയിലധികം കുറയ്ക്കുമെന്നാണ് ശാസ്ത്ര സംഘം വിലയിരുത്തുന്നത്. ബ്ലഡ് ഹോണ്‍ എന്ന ഒരു തരം മരത്തില്‍ നിന്നും ലഭിക്കുന്ന പഴത്തില്‍ നിന്നും ചില കണികകള്‍ വേര്‍തിരിച്ചെടുത്താണ് ഇവര്‍ മരുന്ന് പരീക്ഷണത്തിനു തുടക്കമിട്ടത്. ബ്ലഡ് കാന്‍സറിനെതിരെ കണ്ടുപിടിച്ച ഈ മരുന്ന് തങ്ങളുടെ പ്രതീക്ഷയ്ക്കും മുകളിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് യുസിസി ബയോകെമിസ്ട്രി അധ്യക്ഷന്‍ പ്രൊ. ടോം കോട്ടര്‍ വ്യക്തമാക്കി. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ രക്താര്‍ബുദത്തിന്റെ സാധ്യത 70 ശതമാനം കുറഞ്ഞതായി സംഘം അവകാശപ്പെടുന്നു.

ഇന്‍വെസ്റ്റിഗേഷന്‍ ന്യൂ ഡ്രഗ് ജേണലാണ് മാനവരാശിക്കു പുതിവെളിച്ചമേകുന്ന ഈ കണ്ടുപിടുത്തം റിപ്പോര്‍ട്ടു ചെയ്തത്. നീണ്ട വര്‍ഷങ്ങളുടെ പരീക്ഷണങ്ങള്‍ക്കും കാത്തിരിപ്പിനുമൊടുവിലാണ് സുപ്രധാനമായ ഈ കണ്ടുപിടുത്തം സാധ്യമായത്. എലികളില്‍ പരീക്ഷിച്ച് വിജയിച്ച ഈ മരുന്ന് മനുഷ്യരില്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നുള്ള നിരീക്ഷണത്തിലാണ് ശാസ്ത്ര സംഘം. ബ്ലഡ് ഹോണ്‍ മരത്തിലെ പഴങ്ങള്‍ ഔഷധമൂല്യമുള്ളതാണെന്നും കാന്‍സറിനെ പ്രതിരോധിക്കാന്‍ ശക്തിയുള്ളതാണെന്നും 1960 ല്‍ ശാസ്ത്രലോകം സ്ഥിരീകരിച്ചതാണ്. എന്നാല്‍ ഇതില്‍ നിന്നും ഔഷധമൂല്യമുള്ള പദാര്‍ത്ഥങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കാതിരുന്നത് പരീക്ഷണങ്ങളെ വീണ്ടും പീന്നോട്ടടുപ്പിച്ചു.

ഓസ്‌ട്രേലിയയില്‍ പ്രധാനമായും വടക്കു കിഴക്കന്‍ മേഖലകളിലും ബ്രസീല്‍ക്കാടുകളിലും കണ്ടുവരുന്ന ബ്ലഡ്‌ഹോണ്‍ എന്ന ഓര്‍ക്കോസിയ എലിപ്റ്റിക്ക എന്ന മരം വിഷലിപ്തമാണെന്നാണ് പൊതുവെയുള്ള ധാരണ. കോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ ഡോ. ഫ്‌ളോറന്‍സ് മക്കാര്‍ത്തിയുടെ നേതൃത്വത്തിലുള്ള ശാസ്ത്ര ഗവേഷണ സംഘമാണ് പരീക്ഷണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

ഡി

Share this news

Leave a Reply

%d bloggers like this: