രക്താര്‍ബുദ ചികിത്സയ്ക്ക് വെളിച്ചമേകി പുതിയ കണ്ടെത്തല്‍

മെല്‍ബണ്‍ : വാള്‍ട്ടര്‍ ആന്റ് എലിയ പാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള മെല്‍ബണ്‍ ശാസ്ത്രജ്ഞര്‍ കാന്‍സര്‍ ചികിത്സാ രംഗത്ത് പുതിയ വെളിച്ചം വീശുന്ന കണ്ടുപിടുത്തതിന് ചുക്കാന്‍ പിടിച്ചിരിക്കുകയാണ്. പ്രൊട്ടീന്‍ Hhex ന്റെ സാന്നിധ്യം രക്താര്‍ബധ കാന്‍സറിന് ഫലപ്രദമാണെന്നാണ് കണ്ടെത്തല്‍. ഡോ. മാറ്റ് മക് കൊര്‍മാക്ക്, ഡോ. ബെന്‍ ഷീല്‍ഡ് എന്നിവരാണ് കണ്ടുപിടിത്തത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. പ്രൊട്ടീന്‍ Hhex ന്റെ സാനിധ്യം ശരീരത്തിലെ രക്താര്‍ബുധ കോശങ്ങള്‍ക്കെതിരെ പ്രതിരോധം സൃഷ്ടിക്കുമെന്നും രോഗം ഭേതമാക്കാനും സാധിക്കുമെന്നുമാണ് പുതിയ കണ്ടെത്തല്‍. ലാബില്‍ നടത്തിയ പരിശോധനയിലാണ് പ്രതിരോധ ശക്തി കൂടിയ പ്രൊട്ടീനിന്റെ രഹസ്യങ്ങള്‍ പുറത്തു വന്നത്. കാന്‍സര്‍

കാന്‍സറിന്റെ ആരംഭത്തില്‍ തന്നെ പ്രൊട്ടീന്റെ പ്രവര്‍ത്തനം മൂലം കാന്‍സര്‍ കോശങ്ങള്‍ നശിച്ചു പോകുമെന്നും മനുഷ്യ ശരീരത്തെ ബ്ലഡ് കാന്‍സറില്‍ നിന്നും പ്രതിരോധിച്ചു നിര്‍ത്താന്‍ സാധിക്കുമെന്നുമാണ് ശാസ്ത്രജ്ഞരുടെ വാദം. മിലോയ്ഡ് ലുക്കീമിയ കോശങ്ങളെ ശരീരത്തില്‍ പടരാന്‍ അനുവദിക്കാതെ Hhex പ്രതിരോധ ഭിത്തി നിര്‍മ്മിച്ച് നശിപ്പിച്ചു കളയുകയാണ് ചെയ്യുന്നതെന്ന് ഡോ.മക് കോമാര്‍ക്ക് വ്യക്തമാക്കി. പ്രോട്ടീനിനെ ഉത്തേജിപ്പിക്കാനുള്ള മരുന്ന് കണ്ടുപിടിക്കുകയാണ് ശാസ്ത്രജ്ഞന്മാരുടെ അടുത്ത ലക്ഷ്യം. ഓരോ വര്‍ഷവും ഓസ്‌ട്രേലിയയില്‍ 900 ല്‍ അധികം ആളുകള്‍ ലുക്കീമിയ ബാധിതരാവുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഡി

Share this news

Leave a Reply

%d bloggers like this: