യെസ് വോട്ട് ക്യാംപെയിന്‍ നടത്തിയ യുവാവിന്‍റെ കാറിന് നേരെ ആസിഡ് ആക്രമണം

ഡബ്ലിന്‍: യെസ് വോട്ട് പക്ഷത്ത് ക്യാംപെയിന്‍ നടത്തിയ യുവാവിന്‍റെ കാറിന് നേരെ ആസിഡ് ആക്രമണം. സ്പിന്‍ 103.8 എഫ്എമ്മില്‍ പ്രോഡ്യൂസറും അവതാരകനുമായ റിയാദ് കലീഫിന്‍റെ കുടുംബ കാറിന് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.  സ്വവര്‍ഗ വിവാഹ തുല്യതാ ഹിതപരിശോധനയില്‍ യെസ് പക്ഷിത്തിനായി വാദിച്ചിരുന്ന വ്യക്തികളില്‍ പ്രമുഖനാണ് റിയാദ്.  ബ്രേയിലെ വീട്ടില്‍ രാവിലെ എഴുന്നേറ്റ് നോക്കിയപ്പോള്‍ കാറില്‍ ദ്രവിപ്പിക്കുന്ന തരത്തിലുള്ള എന്തോ ദ്രാവകം ഒഴിച്ചതായി കാണുകയായിരുന്നു.

ഗാര്‍ഡ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരെയും തന്നെ സംശയിക്കാവുന്ന സാഹചര്യത്തിലല്ല ഗാര്‍ഡ.  ക്യാംപെയിന്‍ നടത്തിയതിനോടുള്ള പ്രതികരണമായിരിക്കുമെന്നാണ് കരുതുന്നത്. ഫേസ് ബുക്ക് പേജില്‍ മോശം പ്രവര്‍ത്തിയാണ് ചെയ്തവരുടേതെന്ന് വ്യക്തമാക്കി റിയാദ് പോസ്റ്റ് ചെയ്യുകയും ചെയ്തു. കാര്‍  യുവാവിന്‍റെ മുത്തശ്ശി മരിക്കുന്നതിന് മുമ്പ് കൈമാറിയതാണ്.  ആസിഡ് ഒഴിച്ച പ്രവര്‍ത്തി വല്ലാതെ വേദനപ്പിച്ചെന്നും വ്യക്തമാക്കി. എന്തായാലും അവസാനം തങ്ങള്‍ വിജയിച്ചെന്നും  അയര്‍ലണ്ട് കൂടുതല്‍ സ്നേഹമുള്ളതും മറ്റുള്ളവരെ ഉള്‍ക്കൊള്ളുന്നതുമായ രാജ്യമായെന്നും റിയാദ് വ്യക്തമാക്കി.  ഇനിയും പ്രശ്നമുണ്ടായാലോ  എന്ന് കരുതി സുരക്ഷാ ക്യാമറകള്‍ വെയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും പറയുന്നു.

നിലവില്‍ തന്നോട് ഇത്തരത്തില്‍ പെരുമാറണമെങ്കില്‍  എതിര്‍ ക്യാംപെയിനെ അനുകൂലിക്കുന്നവരായിക്കാനാണ് സാഹചര്യമെന്നും റിയാദ് കൂട്ടിചേര്‍ക്കുന്നു. താന്‍ പ്രശസ്തനായത് ഇഷ്ടപ്പെടാത്ത ആരോ ആയിരിക്കും ഇതിന് പിന്നിലെന്നും പറയുന്നു.   യെസ് പക്ഷത്തിന് എതിരായിട്ടുള്ള ആരെങ്കിലുമാണ് ഇത് ചെയ്തതെങ്കില്‍ നിങ്ങളുടെ പ്രവര്‍ത്തി വെറുതെയായി പോയെന്നും ഇതിനോടകം യെസ് പക്ഷം വിജയിച്ചെന്നും റിയാദ് വ്യക്തമാക്കുന്നു.  ഇത്തരമൊരു പ്രവര്‍ത്തി ഇപ്പോള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഇതിന് മുമ്പും സമാനമായ പ്രവര്‍ത്തി ചെയ്തിരിക്കണമെന്നും  റിയാദ് പറഞ്ഞു.

സമീപ വീടുകളിലും മറ്റുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ആളെ കണ്ടെത്താനാകുമോ എന്നാണ് പോലീസ് ശ്രമിക്കുന്നത്. സംഭവ സ്ഥലത്ത് നിന്ന് തെളിവുകള്‍ ലഭിക്കുമോ എന്നറിയാന്‍ ഫോറന്‍സിക് വിദഗ്ദ്ധരുടെയും സഹായം തേടിയിട്ടുണ്ട്. താനൊരു സ്വവര്‍ഗലൈംഗിക തത്പരനാണ്. ഇക്കാര്യം ഉറക്കെ പറയുക തന്നെ ചെയ്യുമെന്നും റിയാദ് വ്യക്തമാക്കുന്നു. ബിബിസി, സിഎന്‍എന്‍, എന്‍ബിസി, ഗാര്‍ഡിയന്‍ തുടങ്ങിയ മാധ്യമങ്ങളില്ലെല്ലാം തന്നെ റിയാദ് യെസ് പക്ഷിത്തിനായി പ്രത്യക്ഷപ്പെട്ടിരുന്നു

Share this news

Leave a Reply

%d bloggers like this: