യെസ് ഭാഗത്തേക്കുള്ള മലക്കം മറച്ചില്‍: മൈക്കല്‍ മാര്‍ട്ടിന് സ്വന്തം പാര്‍ട്ടിയില്‍ നിന്നും രൂക്ഷ വിമര്‍ശനം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ അബോര്‍ഷന്‍ നിയന്ത്രണങ്ങള്‍ എടുത്തു കളയുന്നത്തിന് എതിരെ ശക്തമായ നിലപാടെടുത്ത ഫിയാനഫോള്‍ നേതാവിന്റെ യെസ് അബോര്‍ഷന്‍ ഭാഗത്തേക്കുള്ള ചാഞ്ചാട്ടം പാര്‍ട്ടിക്കിടയില്‍ രൂക്ഷ വിമര്‍ശനത്തിന് കാരണമായി. ഭൂരിപക്ഷം പാര്‍ട്ടി അംഗങ്ങളും അബോര്‍ഷന്‍ നിയമം നിലനില്‍ക്കുന്നതിനെ പിന്‍താങ്ങിയപ്പോള്‍ മാര്‍ട്ടിന്റെ പെട്ടെന്നുള്ള മനം മാറ്റം പാര്‍ട്ടി അംഗങ്ങളെ രണ്ടു തട്ടിലാക്കി.

മാര്‍ട്ടിനെതിരെ ഉയര്‍ന്ന വികാരം ഫിയാനഫോളിനെ പിളര്‍പ്പിലേക്ക് നയിച്ചേക്കാമെന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. അബോര്‍ഷന്‍ ചര്‍ച്ചകള്‍ സജീവമായപ്പോള്‍ ഗര്‍ഭഛിദ്രം നിയന്ത്രണങ്ങളില്ലാതെ അനുവദിക്കുന്നതിനെ എതിര്‍ത്ത മാര്‍ട്ടിന്‍ മാസങ്ങള്‍ക്കു ശേഷം അബോര്‍ഷന്‍ അനുകൂലിയായി മാറുകയായിരുന്നു. പാര്‍ട്ടി ഇരു തട്ടിലായതോടെ സമ്മര്‍ദ്ദം വര്‍ദ്ധിച്ചാല്‍ ഫിയാനഫോളിന്റെ ലീഡര്‍ സ്ഥാനം മാര്‍ട്ടിന്‍ രാജിവെയ്ക്കേണ്ടി വന്നേക്കാം.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: