യെമനില്‍ പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുത്ത് വിമതര്‍

ഏദെന്‍ : വടക്കന്‍ യെമനില്‍ വിമതര്‍ പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിയും സര്‍ക്കാര്‍ സ്ഥാപനങ്ങളും മിലിട്ടറി ക്യാമ്പുകളും പിടിച്ചെടുത്തു. ഏദന്‍ നഗരത്തിലെ പ്രസിഡണ്ടിന്റെ കൊട്ടാരമാണ് പിടിച്ചെടുത്തത്. വലിയ സംഘര്‍ഷങ്ങള്‍ക്കു ശേഷമാണ് വിമതര്‍ തങ്ങളുടെ നീക്കം വിജയത്തിലെത്തിച്ചത്. സംഘര്‍ഷത്തില്‍ അനവധി പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്

വിമതരുടെ ആക്രമണ സമയത്ത് പ്രസിഡണ്ടിന്റെ കൊട്ടാരത്തില്‍ ആരുമുണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുഎഇയുടെ പിന്തുണയുള്ള സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലിന്റെ കീഴിലുള്ള സെക്യൂരിറ്റി ബെല്‍റ്റ് എന്ന സൈനിക വകുപ്പിന്റെ വക്താവ് പറയുന്നതു പ്രകാരം കാര്യമായ ചെറുത്തു നില്‍പ്പൊന്നും പ്രസിഡണ്ടിന്റെ കൊട്ടാരത്തിനു വേണ്ടി ഉണ്ടായിരുന്നില്ല.

പ്രസിഡന്റിന്റെ സുരക്ഷാ സേനയില്‍ നിന്നും കാര്യമായ ചെറുത്തുനില്‍പ്പൊന്നുമില്ലാതെയാണ് കൊട്ടാരം പിടിച്ചെടുത്തത് എന്നാണ് പുറത്ത് വരുന്ന വിവരം. അന്തര്‍ദ്ദേശീയമായ അംഗീകാരമുള്ള സര്‍ക്കാരിനെതിരായ അട്ടിമറി ശ്രമമാണ് നടന്നിരിക്കുന്നതെന്ന് യെമന്‍ വിദേശകാര്യമന്ത്രാലയം ആരോപിച്ചു. ഏദന്റെ ഓരോ ഇഞ്ചും തങ്ങളുടെ കാല്‍ക്കീഴിലായെന്ന് വിമതസേന അവകാശപ്പെടുന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. അറബ് ലോകത്ത് ഏറ്റവും കൂടുതല്‍ അഴിമതിയ്ക്ക് കുപ്രസിദ്ധമാണ് യമന്‍

Share this news

Leave a Reply

%d bloggers like this: