യെമനില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത വിദേശകാര്യമന്ത്രാലയം നിഷേധിച്ചു

 

ദില്ലി: യെമനില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത വിദേശകാര്യമന്ത്രാലയം നിഷേധിച്ചു. ഇതുസംബന്ധിച്ച് പുറത്തുവന്ന റിപ്പോര്‍ട്ട് തെറ്റാണെന്നാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ പറയുന്നത്. സൗദി വ്യോമാക്രമണം നടത്തിയ സ്ഥലത്തുണ്ടായിരുന്ന 13 ഇന്ത്യക്കാര്‍ ജീവനോടെയുണ്ട്. എന്നാല്‍ ഏഴു ഇന്ത്യക്കാരെ കാണാതായിട്ടുണ്ട്. ഇവര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടില്ല. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും മന്ത്രാലയ വക്താവ് അറിയിച്ചു.

കഴിഞ്ഞദിവസം രാത്രിയാണ് യെമനിലുണ്ടായ വ്യോമാക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്നു റിപ്പോര്‍ട്ട് പുറത്തുവന്നത്. ഹുദൈദ് തുറമുഖത്ത് ഇന്ധന കള്ളക്കടത്തുകാര്‍ക്കെതിരെ സൗദി സഖ്യസേന നടത്തിയ ആക്രമണത്തിലാണ് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതെന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ചു വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്.

Share this news

Leave a Reply

%d bloggers like this: