യൂറോസോണ്‍ പരിഷ്‌കരണ പദ്ധതി പ്രഖ്യാപിച്ചു

 

യൂറോസോണ്‍ പരിഷ്‌കരിക്കുന്നതിനുള്ള സമഗ്ര പദ്ധതി യൂറോപ്യന്‍ കമ്മിഷന്‍ പുറത്തുവിട്ടു. നിലവിലുള്ള ബെയില്‍ഔട്ട് സംവിധാനം അധിഷ്ടിതമാക്കി തന്നെയുള്ള മോനിറ്ററി ഫണ്ട് രൂപീകരണവും ഇതില്‍ ഉള്‍പ്പെടുന്നു. യൂറോപ്യന്‍ തലത്തില്‍ ധനകാര്യ മന്ത്രിയെ നിയോഗിക്കുന്നതും, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യങ്ങള്‍ക്കായി പ്രത്യേകം ബജറ്റ് അവതരിപ്പിക്കുന്നതും അടക്കമുള്ള തര്‍ക്ക വിഷയങ്ങള്‍ ചര്‍ച്ചയ്ക്കു വച്ചിരിക്കുകയാണ്.

പരിഷ്‌കരണ നിര്‍ദേശങ്ങളില്‍ പലതും അപക്വമാണെന്നും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു. ജര്‍മനിയില്‍ ഇനിയും സര്‍ക്കാര്‍ രൂപീകരണം സാധ്യമായിട്ടില്ലാത്തതും, യൂറോപ്യന്‍ നേതാക്കളുടെ ശ്രദ്ധ ബ്രെക്‌സിറ്റില്‍ കേന്ദ്രീകരിച്ചിരിക്കുന്നതിനാലും പരിഷ്‌കരണ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ച സമയം ശരിയായില്ലെന്ന അഭിപ്രായവും ശക്തമാണ്.

പദ്ധതിയുടെ പൂര്‍ണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കിയിട്ടില്ല. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നതു പോലും ചോര്‍ന്നു കിട്ടിയ വിവരങ്ങളാണ്. യൂറോപ്യന്‍ കമ്മിഷന് കൂടുതല്‍ എക്‌സിക്യൂട്ടിവ് അധികാരങ്ങള്‍ നല്‍കാനുള്ള ശ്രമത്തോട് പല അംഗരാജ്യങ്ങള്‍ക്കും ശക്തമായ എതിര്‍പ്പാണുള്ളത്.

 

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: